ADVERTISEMENT

ലണ്ടൻ∙ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം മൂലം  പ്രതിശ്രുത വരനെ യുകെയിൽ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ യുവതി കുറ്റക്കാരിയെന്ന് കോടതി. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി ഫിലോസഫി വിദ്യാർഥിയായിരുന്ന 23 കാരി ആലീസ് വുഡ് ആണ് 24 കാരനായ പ്രതിശ്രുത വരൻ റയാന്‍ വാട്സണെ  ഫോര്‍ഡ് ഫിയസ്റ്റ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. 

2022 മേയ് 6ന് ചെഷയറിലെ റോഡ് ഹീത്തില്‍ വെച്ച് ഇവരുടെ വീടിന് സമീപം വെച്ചാണ് റയാൻ വാട്സനെ യുവതി വാഹനം ഇടിച്ച് കൊന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വ്യക്തമാക്കി. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ഹാന്‍ലിയില്‍ ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു സംഭവങ്ങള്‍. വീട്ടിലേക്ക് ആര് വാഹനം ഓടിക്കുമെന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. കൂടാതെ മറ്റൊരു സ്ത്രീയുമായി വാട്സണ്‍ കൊഞ്ചിക്കുഴഞ്ഞുവെന്നും ആലീസ്  വുഡ് ആരോപിച്ചു.

വിചാരണ വേളയിൽ കൊലപാതകം  നടത്തിയെന്ന ആരോപണം ആലീസ് വുഡ് നിഷേധിച്ചു. സംഭവിച്ചത് വെറും അപകടം മാത്രമായിരുന്നുവെന്നാണ് യുവതി വാദിച്ചത്. തന്‍റെ കാറിനടിയില്‍ കുടുങ്ങിയ വാട്സനുമായി 158 മീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ഇവര്‍ വാഹനം നിര്‍ത്തിയത്. എന്നാല്‍ വാദങ്ങള്‍ തള്ളിയ കോടതി വുഡ് കൊലപാതക കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. ജനുവരി 29 ന് അന്തിമവിധി ഉണ്ടാകും. വിധി ഉണ്ടാകും വരെ കസ്റ്റഡിയില്‍ അയച്ചു. അപകടമാണെന്ന് വാദിച്ചെങ്കിലും കാര്‍ പല തവണ റിവേഴ്സ് ചെയ്ത് റയാൻ വാട്സനെ ഇടിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.

English Summary:

A 23-year-old woman has been found guilty of murdering her fiancé in Rode Heath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com