ADVERTISEMENT

ഹെൽസിങ്കി ∙ ഫിൻലൻഡിലും അയൽ രാജ്യങ്ങളായ സ്വീഡൻ, നോർവേ എന്നിവിടങ്ങളിലും  ശൈത്യം അതിന്‍റെ മൂർധന്യത്തിൽ എത്തിയിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്. അതിശൈത്യത്തെ അതിജീവിക്കുവാനുള്ള സംവിധാനങ്ങൾ നോർഡിക് രാജ്യങ്ങളിലുണ്ട്. എന്നാൽ കടുത്ത മഞ്ഞു  വീഴ്ച കാരണം പലയിടങ്ങളിലും ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു . അസാധാരണമായ തണുപ്പും മഞ്ഞുവീഴ്ച്ചയും കാരണം ഹെൽസിങ്കിയിൽ ബസ്, ട്രാം ഗതാഗതത്തിന് കഴിഞ്ഞ ദിവസങ്ങളിൽ  തടസ്സമുണ്ടാക്കി.

finland10jpg
കടുത്ത ശൈത്യത്തിൽ ഫിൻലൻഡ്‌. ചിത്രം : ഷാജഹാൻ ചിറയിൽ
finland4jpg
കടുത്ത ശൈത്യത്തിൽ ഫിൻലൻഡ്‌. ചിത്രം : ഷാജഹാൻ ചിറയിൽ

ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന തണുത്തുറഞ്ഞ താപനില മൂലം, രാജ്യത്തെ വൈദ്യുതി ഉപഭോഗത്തിൽ  ഗണ്യമായ വർധനയുണ്ടായി. ഫിന്നിഷ് ലാപ്‌ലാൻഡിലെ എനോണ്ടെകിയോയിൽ വെള്ളിയാഴ്ച പുലർച്ചെ 2 മണിക്ക് ശേഷം താപനില   മൈനസ് 44.3 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ, ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനിലക്കു ഫിൻലാൻഡ് സാക്ഷ്യം വഹിച്ചു.

finland9jpg
കടുത്ത ശൈത്യത്തിൽ ഫിൻലൻഡ്‌. ചിത്രം : ഷാജഹാൻ ചിറയിൽ

തിങ്കളാഴ്ച  രാജ്യത്തുടനീളമുള്ള താപനിലയിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുവെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഡ്രൈവിങിന് അനകൂലമായ സാഹചര്യം രാജ്യത്ത് മിക്ക പ്രദേശങ്ങളിലും ഉണ്ടാകുന്നതിന് സാധ്യതയില്ല. 

finland8jpg
കടുത്ത ശൈത്യത്തിൽ ഫിൻലൻഡ്‌. ചിത്രം : ഷാജഹാൻ ചിറയിൽ
English Summary:

Finland in severe winter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com