ADVERTISEMENT

റോം∙ കടുത്ത വംശനാശ ഭീഷണി നേരിടുന്ന ജന്തുവിഭാഗത്തിൽപ്പെട്ട സുമാത്രൻ കടുവയ്ക്ക് കുഞ്ഞു ജനിച്ചു. റോമിലെ ബയോപാർക്കോ മൃഗശാലയിൽ കഴിയുന്ന 'തില' എന്ന പെൺ കടുവയ്ക്കും 'കാസിഹ്' എന്ന ആൺ കടുവയ്ക്കുമാണ് പെൺ കുഞ്ഞു ജനിച്ചത്. നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള കുട്ടിയാണ് എന്ന് മൃഗശാല അധികൃതർ അറിയിച്ചു. കടുവക്കുട്ടിയെ ഇതുവരെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടില്ല. 

ലോകത്തിലാകെയുള്ള കണക്കെടുത്താൽ ഇന്തോനേഷ്യൻ ദ്വീപിലെ ഉഷ്ണമേഖലാ വനങ്ങളിലൾപ്പെടെ ഏതാണ്ട് 600 ൽ താഴെ സുമാത്രൻ കടുവകൾ മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഏറെ കരുതലോടെയും ശ്രദ്ധയോടെയുമാണ് മൃഗശാല ജീവനക്കാർ കടുവക്കുട്ടിയെ പരിപാലിക്കുന്നത്. കുട്ടിയുടെ അമ്മ തില 2011 ൽ ഇംഗ്ലണ്ടിലെ ചെസ്റ്റർ മൃഗശാലയിലാണ് ജനിച്ചത്. ജർമ്മനിയിലെ ഹൈഡൽബർഗ് മൃഗശാലയിൽ നിന്ന് റോമിലെത്തിയ, പിതാവ് കാസിഹ് 2014 ൽ ഫ്രാൻസിലെ ബ്യൂവൽ മൃഗശാലയിലാണ് ജനിച്ചത്.

കടുവയുടെ ഉപജാതികളായ സുമാത്രൻ കടുവ, വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നാശം, മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ കാരണങ്ങളാൽ കടുത്ത വംശനാശ ഭീഷണിയിലാണ്.

English Summary:

A Sumatran tiger cub has been born at Rome's zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com