രണ്ടാം ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റുമായി സമീക്ഷ യുകെ
Mail This Article
ലണ്ടൻ ∙ രണ്ടാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റ് തീയതി പ്രഖ്യാപിച്ച് സമീക്ഷ യുകെ. ഫെബ്രുവരി ആദ്യ വാരം മുതൽ റീജനൽ മത്സരങ്ങൾ ആരംഭിക്കും. റീജിനൽ മത്സരവിജയികൾ ഫൈനലിൽ എറ്റു മുട്ടും. മാർച്ച് രണ്ടാം വാരത്തോടെ റീജനൽ മത്സരങ്ങൾ സമാപിക്കും. മാർച്ച് 24 –ാ നാണ് ഫൈനൽ. വാശിയേറിയ ഫൈനൽ മത്സരങ്ങൾക്ക് കൊവൻട്രി വേദിയാകും.
ഗംഭീര സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിജയികൾക്ക് ഒന്നാം സമ്മാനമായ 1,001 പൗണ്ടും സമീക്ഷ യുകെ എവർ റോളിങ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. മൂന്നാം റണ്ണറപ്പിന് ട്രോഫിക്കൊപ്പം 201 പൗണ്ടും നാലാം റണ്ണറപ്പിന് 101 പൗണ്ടും ട്രോഫിയും ലഭിക്കും.
യുകെ യിൽ 16 ഓളം വ്യത്യസ്ത വേദികളിലായി 250-ലധികം ടീമുകൾ പങ്കെടുക്കുന്ന മേഖലാ മത്സരങ്ങൾ നടക്കും. 30 പൗണ്ട് ആണ് ടൂർണമെന്റിന്റെ റജിസ്ട്രേഷൻ ഫീസ്. ഏതെങ്കിലും രാജ്യത്തെ ദേശീയ തലത്തിലുള്ള കളിക്കാർക്കും ഇംഗ്ലണ്ടിലെ ബാഡ്മിന്റൺ എ, ബി, സി, ഡി വിഭാഗങ്ങളിലെ കളിക്കാർക്കും ടൂർണമെന്റിൽ പങ്കെടുക്കാൻ അർഹതയില്ല. റജിസ്ട്രേഷനായി ഉള്ള ലിങ്ക്: www.sameekshauk.org/badminton
ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ വിജയകരമായ ഏകോപനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സമീക്ഷ യുകെ നാഷvൽ കമ്മിറ്റി അംഗങ്ങൾക്കൊപ്പം റീജിvൽ കോഓർഡിനേറ്റർമാരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു. ജിജു ഫിലിപ്പ് സൈമൺ, അരവിന്ദ് സതീഷ് എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകും.
ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത് വൻ വിജയമാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ബാഡ്മിന്റൺ കോ-ഓർഡിനേഷൻ കമ്മിറ്റി മേധാവി ജിജു സൈമൺ പത്രക്കുറിപ്പിൽ അറിയിച്ചു.