ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യമായി ജർമനി; ഇന്ത്യയ്ക്കും നേട്ടം

Mail This Article
ബര്‍ലിന്‍ ∙ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജർമനിക്ക് ഒന്നാം സ്ഥാനം. ഒന്നാം സ്ഥാനം ഇത്തവണ സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് പങ്കിടുന്നതെന്ന പ്രത്യേകതയുമുണ്ട്.
ജർമൻ പൗരന്മാര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാതെ തന്നെ 194 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്.‘ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക 2024’ പട്ടികയിലാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയിൽ സിംഗപ്പൂര്‍ മാത്രമാണ് ഒന്നാമതെത്തിയത്. സിംഗപ്പൂരിലെ പൗരന്മാര്‍ക്ക് വീസയില്ലാതെ 193 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞു. അതേസമയം രണ്ടാം സ്ഥാനം പങ്കിട്ട ജർമനിക്ക് 190 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനമാണ് ലഭിച്ചത്.
റാങ്കിങില്‍ ഏഴാം സ്ഥാനത്തുള്ള യുണൈറ്റഡ് സ്റേററ്റ്സ് ഓഫ് അമേരിക്കയിലെ പൗരന്മാര്‍ക്ക് 188 രാജ്യങ്ങളിലേക്കാണ് വീസയില്ലാതെ സഞ്ചരിക്കാനാകുക. ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷൻ ഡാറ്റ അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ട് സൂചിക റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.കഴിഞ്ഞ 19 വര്‍ഷമായി, ലണ്ടന്‍ ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യക്കാർക്ക് ഖത്തര്‍, ഒമാന്‍ അടക്കം 62 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്രചെയ്യാം. വീസ ഫ്രീയായോ ഓണ്‍ അറൈവല്‍ വീസയിലോ ആണ് യാത്രചെയ്യാനാവുക.പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80–ാം സ്ഥാനത്തെത്തിയതോടെയാണ് വീസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്.