ADVERTISEMENT

ബര്‍ലിന്‍∙ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികളെ നിർമിത ബുദ്ധി സ്വാധീനിക്കുമെന്ന് റിപ്പോർട്ട്.  ഇന്‍റര്‍നാഷനല്‍ മോണിറ്ററി ഫണ്ടിന്‍റെ ( ഐഎംഎഫ്) റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നിർമിത ബുദ്ധിക്ക് വെല്ലുവിളികളും അവസരങ്ങളും അവതരിപ്പിക്കാനാകും എന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ചില ജോലികളിൽ നിർമിത ബുദ്ധി ഗുണകരമായി മാറുമ്പോൾ  മറ്റുള്ളവയെ പ്രതികൂലമായി ബാധിക്കും.

നിർമിത ബുദ്ധി വികസിത സമ്പദ്​വ്യവസ്ഥകളിലെ 60% ജോലികളെയും ബാധിക്കുമെന്ന് ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് മുന്നോടിയായി ഇന്‍റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ബാധിക്കുന്ന ജോലികളിൽ പകുതിയോളം എണ്ണത്തിനെ  പ്രതികൂലമായി ബാധിക്കുമെങ്കിലും മറ്റുള്ളവയിൽ മികച്ച പ്രകടനത്തിന് കാരണമാകും. 

ജോലി മൊത്തത്തില്‍ അപ്രത്യക്ഷമായേക്കാം, അല്ലെങ്കില്‍ നിർമിത ബുദ്ധി ജോലി മെച്ചപ്പെടുത്തിയേക്കാം, അതിനാല്‍ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരാകും. വരുമാന നിലവാരം ഉയരുമെന്നും കരുതപ്പെടുന്നു. വികസ്വര രാജ്യങ്ങളിലെ ആഘാതം വ്യത്യസ്തമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, വളര്‍ന്നുവരുന്ന വിപണികളിലെ 40% തൊഴിലുകളും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 26% ജോലികളും നിർമിത ബുദ്ധി സ്വാധീനം ചെലുത്തും. 

English Summary:

Artificial intelligence will affect 60% of jobs in advanced economies, says IMF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com