ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ വിറാൾ മലയാളി കമ്യൂണിറ്റി (ഡബ്ല്യൂഎംസി) സംഘടിപ്പിക്കുന്ന ഓള്‍ യൂറോപ്പ് സിനിമാറ്റിക് ഡാന്‍സ് മത്സരം ഫെബ്രുവരി 17 ന് നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജോഷി ജോസഫ്, സെക്രട്ടറി സിബി സാം തോട്ടത്തിൽ എന്നിവർ അറിയിച്ചു. 'ബെല്ലിയാമോ യൂറോപ്പ് 2024' എന്ന പേരിൽ നടക്കുന്ന സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങൾക്കായുള്ള റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമെന്ന് സംഘാടകർ പറഞ്ഞു. ഒരു ടീമിന് 100 പൗണ്ടാണ് റജിസ്‌ട്രേഷന്‍ ഫീ. വിറാളിൽ നടക്കുന്ന സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ കാണാന്‍ എത്തുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്. മത്സരത്തില്‍ വിജയിക്കുന്നവർക്ക്  ഒന്നാം സമ്മാനം 1000 പൗണ്ട്, രണ്ടാം സമ്മാനം 500 പൗണ്ട്, മൂന്നാം സമ്മാനം 250 പൗണ്ട് എന്നിവയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+447818597061, +447888110541, +447941896956

മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Hulme Hall, 23 Bolton Rd, Bebington, Wirral, UK. Post Code: CH62 5DH

English Summary:

Wirral Malayalee Community with Cinematic Dance Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com