ADVERTISEMENT

സോമർസെറ്റ് ∙ യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ സോമർസെറ്റലെ ടോണ്ടൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര ആഘോഷം വർണ്ണാഭമായി. തിരുപ്പിറവിയുടെയും പുതുവർഷത്തിന്റെയും സംയുക്ത  ആഘോഷത്തിന് നൂറുകണക്കിന് മലയാളി കുടുംബങ്ങളാണ് ടോണ്ടൻ  ട്രൾ വില്ലേജ് ഹാളിൽ ഒത്തുകൂടിയത്.

christmas-newyear-celebration7

ആഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ടോണ്ടൻ കൗൺസിൽ മേയർ നിക്ക് ഓ ഡോന്നേൽ ഉദ്ഘാടനം ചെയ്തു. ടിഎംഎ പ്രസിഡന്റ് ജിതേഷ് പണിക്കർ അധ്യക്ഷത വഹിച്ചു. ടോണ്ടൻ സെന്റ് ജെയിംസ് പ്രൊപ്പോസ്ഡ് മിഷൻ ചർച്ച് വികാരി ഫാ. രാജേഷ് എബ്രഹാം ആനത്തിൽ ക്രിസ്മസ് സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ജിജി ജോർജ് സ്വാഗതം ആശംസിച്ചു.

christmas-newyear-celebration8
christmas-newyear-celebration5

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന ദൃശ്യ-ശ്രവണ-നൃത്ത വിരുന്നുകളാൽ സമ്പന്നമായിരുന്നു ടിഎംയുടെ കലാസന്ധ്യ വേദി. ലണ്ടനിൽ നിന്നുമെത്തിയ ഏഞ്ചൽസ് ഡാൻസ് ട്രൂപ്പ് അവതരിപ്പിച്ച നൃത്തോത്സവം ആഘോഷത്തിന് കൊഴുപ്പേകി. ഇൻസ്ട്രമെന്റ് മ്യൂസിക്കിൽ വയലിൻ ഉപയോഗിച്ച് നടത്തിയ സംഗീത സംഗീത സന്ധ്യ ഏറെ ആകർഷകമായി. സദസിനെ ഒന്നാകെ നൃത്ത സാന്ദ്രതയിൽ ആറാടിച്ച ഡിജെ ആഘോഷരാവിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു. വിഭവ സമൃദമായ ഭക്ഷണം സംഘടകർ ഒരുക്കി നൽകിയിരുന്നു.

christmas-newyear-celebration6
christmas-newyear-celebration2

ടോണ്ടൻ മലയാളികൾക്ക് മണിക്കൂറുകളോളം ആവേശവും ആഹ്‌ളാദവും പകർന്ന അവിസ്മരണീയമായ ആഘോഷോത്സവത്തിന് ടിഎംഎ സെക്രട്ടറി വിനു വിശ്വനാഥൻ നായർ, ജോയിന്റ് സെക്രട്ടറി ബിജു ഇളംതുരുത്തിൽ, ട്രഷറർ അരുൺ ധനപാലൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡെന്നിസ് വി ജോസ്, ജയേഷ് നെല്ലൂർ, അജി തോമസ് മാങ്ങാലി, ദീപക് കുമാർ, സജിൻ ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി.

christmas-newyear-celebration3
christmas-newyear-celebration9
English Summary:

Tondan Malayali Association Organized a Christmas and New Year celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com