ADVERTISEMENT

ലണ്ടന്‍∙  വീടുകളുടെ വാടക നിരക്കുകൾ കുതിച്ചു ഉയർന്നതോടെ പലരും വാടക നല്‍കാന്‍ മാത്രമായി ജോലി ചെയ്യുന്ന അവസ്ഥ ബ്രിട്ടനിൽ ഉണ്ടാകുന്നതായി റിപ്പോർട്ട്. ശമ്പളത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോയാല്‍ ഭക്ഷണവും അവശ്യ കാര്യങ്ങളും നടക്കുന്നത് പോലും ബുദ്ധിമുട്ടായി മാറുന്ന കാലം വിദൂരമല്ല. റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലെ വാടക വീടുകളുടെ ഉടമസ്ഥർക്ക് ഓരോ മാസവും എണ്ണിക്കൊടുക്കേണ്ടി വരുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന്റെ പരമോന്നതിയിലേക്ക് ഈ നിരക്കുകള്‍ എത്തിക്കഴിഞ്ഞെന്നാണ് വിവിധ ലെറ്റിങ് ഏജൻസികൾ പോലും വ്യക്തമാക്കുന്നത്. ഓരോ മാസവും താങ്ങാന്‍ കഴിയുന്നതിലും കൂടുതലാണ് വാടക നിരക്കുകളെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

വിപണിയിലെത്തുന്ന പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ചോദിക്കുന്ന ശരാശരി വാടക നിരക്കുകളാണ് പ്രതിമാസം 1280 പൗണ്ട് എന്ന റെക്കോര്‍ഡിൽ എത്തിയിരിക്കുന്നത്. എന്നാൽ ലണ്ടനിൽ 2631 പൗണ്ടാണ് ശരാശരി വാടക നിരക്ക്. തുടര്‍ച്ചയായി പതിനാറാം തവണയാണ് വാടക നിരക്കുകൾ റെക്കോര്‍ഡ് ഇടുന്നത്. ഇനിയും വാടക വര്‍ധന തുടര്‍ന്നാല്‍ അത് ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത അവസ്ഥയാകുമെന്നാണ് സൂചനകള്‍. കുടിയേറ്റം വർധിച്ചതാണ് വാടക നിരക്കുകൾ വർധിക്കുവാനുള്ള പ്രധാന കാരണം. യുകെയിൽ പുതുതായി എത്തുന്നവർക്ക് വാടക വീടുകൾ പഴയത് പോലെ ലഭ്യമല്ലാത്തതും നിരക്കുകൾ വർധിക്കാൻ കാരണമാകുന്നുണ്ട്. അവസരം മുതലാക്കാൻ വാടക വീടുകളുടെ ഉടമകളും തയാറാകുമ്പോൾ നിരക്കുകൾ അനുദിനം കുതിച്ചു ഉയരുകയും ചെയ്യുന്നു.

English Summary:

House rents are rising in Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com