ADVERTISEMENT

സാലിസ്ബറി ∙ സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ പ്രവർത്തകയായ ബീന വിന്നി(54 ) അന്തരിച്ചു. ഏതാനും നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും അസുഖം മൂർച്ഛിക്കുകയും ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് ഹോസ്പിറ്റലിൽ വച്ച് മരണം സംഭവിക്കുകയും ചെയ്തു .

സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ സൗത്താംപ്ടൺ റീജനിലെ സാലിസ്ബറി സെന്‍റ് തോമസ് മിഷൻ അംഗവും കൂടിയാണ് . സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി , എക്സിക്യൂട്ടീവ് മെമ്പർ, പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബീന സാലീസ്ബറിയിലെ മത അധ്യാപികകൂടിയായിരുന്നു . റോസ്‌മോൾ വിന്നി, റിച്ചാർഡ് വിന്നി എന്നിവർ മക്കളും വിന്നി ജോൺ ഭർത്താവുമാണ്.

English Summary:

Beena Winnie Died in Salisbury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com