ADVERTISEMENT

ബര്‍ലിന്‍ ∙ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചതിനാല്‍ ജർമൻ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച കുറയുമെന്ന് വിദഗ്ധര്‍ പ്രവചിച്ചു. ജർമനിയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2024ല്‍ 0.7% വളര്‍ച്ചാ സാധ്യതതേയുള്ളൂവെന്നും ഇത് മുന്‍ പ്രവചനമായ 0.9% ല്‍ നിന്ന് കുറയുമെന്നും മ്യൂണിക്ക് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട്  ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് (ഐഫോ) ബുധനാഴ്ച അറിയിച്ചു. ജർമൻ സര്‍ക്കാരിന്റെ 2024-ലെ ബജറ്റിലെ കടുത്ത വെട്ടിക്കുറവ് കണക്കിലെടുത്ത്, ഫണ്ടിങ് കുറവിന്റെ പശ്ചാത്തലത്തില്‍, ഡിസംബര്‍ പകുതിയോടെയാണ് ഐഫോ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയില്‍ 0.3% ചുരുങ്ങിയതും ഇക്കാര്യത്തില്‍ ശ്രദ്ധേയമായി.ബജറ്റ് കമ്മിറ്റി ഇപ്പോള്‍ അംഗീകരിച്ച ഫെഡറല്‍ ബജറ്റ് ഏകദേശം 19 ബില്യണ്‍ യൂറോ വെട്ടിക്കുറച്ചതാണ് ഇതിന്റെ അടിസ്ഥാനമായി കാണുന്നത്.

English Summary:

Experts have Predicted that Growth in the German Economy will Slow Due to Government Spending Cuts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com