ലണ്ടനിൽ യുവതിയെ പീഡിപ്പിച്ചതായി സംശയിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്
Mail This Article
ലണ്ടൻ∙ ലണ്ടനിലെ ഒരു ഇടവഴിയിൽ വെച്ച് യുവതി പീഡനത്തനിരയായെന്ന റിപ്പോർട്ടിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ട്രാറ്റ്‌ഫോർഡിലെ മെഡൽസ് വേയിൽ വെച്ച് തന്നെ ഒരു പുരുഷൻ പീഡിപ്പിച്ചതായി 20 വയസ്സുള്ള ഒരു യുവതി അറിയിച്ചതിനെ തുടർന്നാണ് മെറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 6.50ഓടെയാണ് സംഭവം.ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുള്ള 20-കളിലുള്ള യുവാവാണ് പ്രതിയെന്ന് സംശയിക്കുന്നു. കറുത്ത ട്രാക്ക് സ്യൂട്ടും ബീജ് തൊപ്പിയുമാണ് ഇയാൾ ധരിച്ചിരുന്നത്. പ്രതിയെന്ന സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. രണ്ട് ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ നിന്നും പ്രതിയെ തിരിച്ചറിയാൻ സാധിക്കുന്നവർ 101 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഓൺലൈനായും വിവരങ്ങൾ അറിയിക്കാം.