ADVERTISEMENT

ബര്‍ലിന്‍∙ ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തില്‍ ജർമനിയില്‍ വലതുപക്ഷ വിരുദ്ധ റാലികള്‍ നടത്തി. തീവ്ര വലതുപക്ഷ തീവ്രവാദത്തിനെതിരെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയത്. രാജ്യാന്തര ഹോളോകോസ്റ്റ് അനുസ്മരണ ദിനം ആചരിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു ശനിയാഴ്ചത്തെ പ്രതിഷേധം. ഡ്യൂസല്‍ഡോര്‍ഫില്‍ നടന്ന ജനാധിപത്യ സംരക്ഷണത്തിനുള്ള ഒരു പ്രകടനത്തില്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജർമനി പാര്‍ട്ടി വലതുപക്ഷ തീവ്രവാദത്തിന് ന്രെ ആഞ്ഞടിച്ചു.

ഏകദേശം 30 നഗരങ്ങളിലാണ് പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വടക്കന്‍ നഗരമായ കീല്‍, ഫ്രാങ്ക്ഫര്‍ട്ട്, ലുബെക്ക് എന്നിവയ്ക്ക് പുറമെ രാജ്യവ്യാപകമായി മറ്റ് നിരവധി ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലുംപ്രതിഷേധങ്ങളും ഉണ്ടായി.ജർമനിയുടെ തീവ്ര വലതുപക്ഷത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം പുതിയ ശക്തി പ്രാപിക്കുന്ന സ്ഥിതിയിലേയ്ക്ക് നീങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com