ജർമനിയില്‍ ട്രെയിന്‍ ഡ്രൈവർമാരുടെ സമരം അവസാനിച്ചു
Mail This Article
ബര്‍ലിന്‍ ∙ ജർമനിയിലെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ പണിമുടക്ക് അവസാനിപ്പിച്ചതായി ജിഡിഎല്‍ യൂണിയന്‍ അറിയിച്ചു. ജർമന്‍ ട്രെയിന്‍ ഡ്രൈവേഴ്സ് യൂണിയന്‍ (ജിഡിഎല്‍) പണിമുടക്ക് അവസാനിപ്പിച്ച് തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കാന്‍ സമ്മതിച്ചതായി യൂണിയനും ഡോച്ചെ ബാനും ശനിയാഴ്ച അറിയിച്ചു. ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച പണിമുടക്കില്‍ ബുദ്ധിമുട്ടിയത്.
യൂണിയനും റെയില്‍വേ ഓപ്പറേറ്ററും ശനിയാഴ്ച ചര്‍ച്ച നടത്തിയതിന്റെ വെളിച്ചത്തിലാണ് തീരുമാനം ആയത്. ചരക്ക് ട്രെയിനുകളുടെ ഡ്രൈവര്‍മാര്‍ ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സമരം അവസാനിപ്പിച്ചു.
ജീവനക്കാര്‍ക്ക് നേരത്തെയുള്ള ശമ്പള വര്‍ധനവിന് സാധ്യതയുണ്ടന്ന് ഡോച്ചെ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ മാര്‍ട്ടിന്‍ സെയ്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതനുസരിച്ച് മാര്‍ച്ച് 3 വരെ ഇനി പണിമുടക്കില്ല. അടുത്ത അഞ്ച് ആഴ്ചയ്ക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കും, ആഴ്ചയില്‍ 38 മണിക്കൂര്‍ മുഴുവന്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏകദേശം 13% വർധനവാണ് ഡോച്ചെ ബാന്‍ നിർദേശിക്കുന്നത്.