ADVERTISEMENT

ബര്‍ലിന്‍ ∙ ജർമനിയില്‍ കള്ളനോട്ടുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ജര്‍മ്മനിയില്‍ പ്രചാരത്തിലുള്ള വ്യാജ യൂറോ നോട്ടുകളുടെ എണ്ണം 2023ല്‍ വർധിച്ചതായി രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. അഞ്ച് മില്യൻ യൂറോയിലധികം വിലമതിക്കുന്ന വ്യാജ നോട്ട് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

ജർമനിയില്‍ കള്ളപ്പണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 5.1 മില്യണ്‍ യൂറോ മൂല്യമുള്ള 56,600 നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചു. 200 യൂറോ, 500 യൂറോ നോട്ടുകള്‍ ഉള്‍പ്പെടുന്ന വഞ്ചന കേസുകള്‍ വര്‍ധിച്ചു. ജര്‍മ്മനിയില്‍ ആയിരത്തിലധികം മാഫിയ അംഗങ്ങള്‍ ഉള്ളതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English Summary:

Fake Euro Notes in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com