ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ ജര്‍മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ അന്‍പത്തിനാലാമത് പൊതുയോഗം സാല്‍ബൗ നോര്‍ത്ത് വെസ്ററ് സെന്ററിലെ ടൈറ്റസ് (TItus) ഫോറത്തില്‍ സമാജം പ്രസിഡന്റ് അബി മാങ്കുളത്തിന്റെ അധ്യക്ഷതയില്‍ കൂടി. പ്രസിഡന്റിന്‍റെ സ്വാഗതത്തിനു ശേഷം സമാജം സെക്രട്ടറി ഹരീഷ് പിള്ള 2023 ലെ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറാര്‍ ഡിപിന്‍ പോള്‍ വാര്‍ഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി അബി മാങ്കുളം (പ്രസിഡന്റ്), ഡിപിന്‍ പോള്‍ (സെക്രട്ടറി), ഹരീഷ് പിള്ള (ട്രഷറര്‍), വനിതാ മെമ്പറായി ഷംനാ ഷംസുദ്ദീന്‍, കമ്മറ്റിയംഗങ്ങളായി ജിബിന്‍ എം ജോണ്‍, രതീഷ് മേടമല്‍, ബിന്നി പി.തോമസ് എന്നിവരെയും തെരഞ്ഞെടുത്തു. ബോബി ജോസഫ് ആണ് ഓഡിറ്റര്‍.പൊതുയോഗത്തിന് എത്തിയ സമാജം അംഗങ്ങള്‍ക്കും, സുഗമമായ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ വരണാധികാരികള്‍ക്കും പുതിയ പ്രസിഡന്‍റ് അബി മാങ്കുളം നന്ദി പറഞ്ഞു.

English Summary:

New Leaders for Frankfurt Kerala Samajam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com