'മണർകാട് മക്കൾ അയർലൻഡ്' കൂട്ടായ്മയുടെ കുടുംബസംഗമവും ക്രിസ്മസ് - പുതുവത്സര ആഘോഷവും
Mail This Article
×
ഡബ്ലിൻ/ബെൽഫാസ്റ്റ് • കോട്ടയം ജില്ലയിലെ മണർകാടിൽ നിന്നും അയർലൻഡിലെ വിവിധ പ്രാദേശങ്ങളിൽ നിന്നും യുകെയുടെ അംഗ രാജ്യമായ അയർലൻഡിലെ ബെൽഫാസ്റ്റിൽ നിന്നും ഉള്ള അംഗങ്ങളും ഉൾപ്പെടുന്ന 'മണർകാട് മക്കൾ അയർലൻഡ്' കൂട്ടയ്മയുടെ കുടുംബ സംഗമവും, ക്രിസ്മസ്-പുതുവത്സര ആഘോഷവും വർണ്ണാഭമായി. വിവിധ കലാ പരിപാടിൾ, അയർലൻഡിലെ പ്രശസ്ത മ്യൂസിക്കൽ ടീം ആയ സോൾ ബീറ്റസ് ദ്രോഹഡയുടെ ഗാനമേള എന്നിവ ഏറെ ശ്രദ്ധയാകാർഷിച്ചു.
ഡബ്ലിൻ സെന്റ് വിൻസെന്റ് ജിഎഎ ക്ലബ്ബിൽ വച്ച് നടന്ന ആഘോഷത്തിൽ നിരവധി മലയാളി കുടുംബങ്ങൾ പങ്കെടുത്തു. കൂട്ടായ്മയുടെ പ്രസിഡന്റും ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ ഇടവകയുടെ സഹവികാരിയുമായ ഫാ. ജിനു കുരുവിള അധ്യക്ഷത വഹിച്ചു, സെക്രട്ടറി സാജു തടത്തിമാക്കൽ, പ്രോഗ്രാം കോർഡിനേറ്റർ അനിത ബെനറ്റ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
English Summary:
Family Reunion and Christmas - New Year Celebration by 'Manarkad Makkal Ireland'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.