ADVERTISEMENT

വിയന്ന ∙ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഓസ്ട്രിയയില്‍ ആയുര്‍വേദ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡെന്നി ജോസഫ് കുന്നേക്കാടന്‍ വിയന്നയിലെ മറ്റൊരു പ്രമുഖ സ്ഥാപനമായ കേരള ആയുര്‍വേദയുമായി കൈകോര്‍ക്കുന്നു. കേരള ആയുര്‍വേദയുടെ അസിസ്റ്റന്‍റ് സിഇയായി ചുമതലയേല്‍ക്കുന്ന ഡെന്നി ആയുര്‍വേദ ചികിത്സാവിധികളില്‍ ഏറെ പ്രാഗല്‍ഭ്യം തെളിച്ച വ്യക്തിയും, ആയുര്‍വേദ പഠനമേഖലയിലെ വിയന്ന സംസ്ഥാനത്തിലെ അംഗീകൃത എക്‌സാമിനര്‍ കൂടിയാണ്. കേരള ആയുര്‍വേദയുടെ സാരഥിയും മലയാളിയുമായ ലാല്‍ കരിങ്കടയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വഴിയായി ആയുര്‍വേദ ചികിത്സയെയും, ആയുര്‍വേദ മരുന്നുകളും, മറ്റു ഉപഉല്‍പന്നങ്ങളും ഒരേ സ്ഥലത്ത് കൂടുതല്‍ വാണിജ്യപരമായും അതേസമയം മിതമായ നിരക്കിലും ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കാന്‍ കഴിയുമെന്നു ഡെന്നി പറഞ്ഞു.

അതേസമയം ഡെന്നിയുടെ സേവനം നിലവിലെ ബിസിനസില്‍ വന്‍മാറ്റങ്ങള്‍ വരുത്തുമെന്നും, കേരള മാതൃകയില്‍ ആയുര്‍വേദ പരിചരണം, ആയുര്‍വേദ വിഷയങ്ങളിലുള്ള ട്രെയ്‌നിങ്, വര്‍ക്ക്‌ഷോപ് ഉള്‍പ്പെടെ വൈദ്യവിഭാഗത്തെകൂടി ഏര്‍പെടുത്താന്‍ പദ്ധതിയിടുന്നതായി കേരള ആയുര്‍വേദ സ്ഥാപക എംഡി ലാല്‍ കരിങ്കട കൂട്ടിച്ചേര്‍ത്തു. കേരള ആയുര്‍വേദയ്ക്ക് സ്വന്തമായി മരുന്ന് ഉല്‍പ്പാദനം തുടങ്ങി ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി അടക്കം ഏകദേശം 6000 ഉത്പന്നങ്ങള്‍ ഇതിനോടകം യൂറോപ്പിലെ വിപണിയില്‍ സംലഭ്യമാക്കിയിട്ടുണ്ട്. വിയന്നയിലെ 7-മത്തെ ജില്ലയില്‍ നോയ്ബൗഗാസെ 62-ലാണ് കേരള ആയുര്‍വേദ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വെബ്‌സൈറ്റ്: https://shop.keralaayurvedashop.at/

English Summary:

Denny Joseph kunnekadan joins with Kerala ayurveda in Vienna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com