ADVERTISEMENT

ലണ്ടൻ ∙ സേവനങ്ങൾ കൂടുതലും ഇന്‍റർനെറ്റ് അധിഷ്ഠിതമായതോടെ സ്കൈ മീഡിയ ഗ്രൂപ്പിൽ 1000 പേർക്ക് തൊഴിൽ നഷ്ടമാകും. ബ്രിട്ടനിൽ 1000 പേരെ ഇക്കൊല്ലം സർവീസിൽനിന്നും പിരിച്ചുവിടാനാണ് സ്കൈ ഗ്രൂപ്പിന്‍റെ നീക്കം. വീടുകളിലെത്തി സാറ്റലൈറ്റ് ഡിഷുകളും മറ്റും സ്ഥാപിച്ചിരുന്ന എൻജിനിയീറിങ് സ്റ്റാഫിനാണ് പിരിച്ചുവിടൽ ഭീഷണി. ഈ സേവനങ്ങളെല്ലാംതന്നെ  ഡിജിറ്റലാക്കിയതിലൂടെയാണ് തൊഴിൽ നഷ്ടം. ബ്രിട്ടനിൽ മാത്രം 26,000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് സ്കൈ മീഡിയ ഗ്രൂപ്പ്.

കാലഹരണപ്പെട്ട സാങ്കേതിക വിദ്യയുടെ പേരിൽ നാലു ശതമാനം ജോലിക്കാരെയെങ്കിലും ഈ വർഷം പിരിച്ചുവിടാനുള്ള തീരുമാനം ചൊവ്വാഴ്ചയാണ് കമ്പനി പ്രഖ്യാപിച്ചത്. ഇന്‍റർനെറ്റിലൂടെയുള്ള സേവനങ്ങൾ പലതും ഉപയോക്താക്കൾക്കു തന്നെ തിരഞ്ഞെടുക്കാനും സ്ഥാപിക്കാനും കഴിയുന്ന സാഹചര്യത്തിലാണ് ഇതിനായി സഹായിച്ചിരുന്നവരുടെ ജോലി തുലാസിലായത്.

എൽസ്ട്രീ, ഹെഡ്ഫോർഡ്ഷെയർ എന്നിവിടങ്ങളിലെ ടിവി, ഫിലും സ്റ്റുഡിയോകളിലേക്ക് കമ്പനി പുതിയ 2000 ഡിജിറ്റൽ സാങ്കേതിക വിദഗ്ധരെ റിക്രൂട്ട് ചെയ്യുന്നതിനിടെയാണ് പഴകിപ്പോയ സാങ്കേതിക വിദ്യയുടെ പേരിലുള്ള കൂട്ട പിരിച്ചുവിടലും കമ്പനിയിൽ നടക്കുന്നത്. നിലവിൽ  കമ്പനിയുടെ ഡിജിറ്റൽ വരുമാനം 27 ശതമാനമാണ്. ഇത് 2030 ആകുമ്പോഴേക്കും 50 ശതമാനമായി ഉയർത്തുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. ഇതിനാണ് സാറ്റലൈറ്റ് സാങ്കേതിക വിദ്യക്കാരുടെ പിരിച്ചുവിടലും ഡിജിറ്റൽ സാങ്കേതിക വിദ്യക്കാരുടെ റിക്രൂട്ട്മെന്‍റും. 2018ൽ 30ബില്യൻ പൗണ്ടിന് അമേരിക്കൽ മീഡിയ ഗ്രൂപ്പായ കോംകാസ്റ്റ് സ്കൈയുടെ നിയന്ത്രണം ഏറ്റെടുത്തതു മുതലാണ് നൂതന സാങ്കേതിക വിദ്യയിലേക്കുള്ള ഈ കുതിച്ചുചാട്ടം.

English Summary:

Move to Digital Service; 1,000 People will Lose their Jobs at Sky

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com