ADVERTISEMENT

ബര്‍ലിന്‍ ∙ ജർമനിയിൽ വെള്ളിയാഴ്ച നടന്ന ഗതാഗത മേഖലയിലെ ജീവനക്കാരുടെ പണിമുടക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളെയും നിശ്ചലമാക്കി. 15 സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തതായി തൊഴിലാളി യൂണിയന്‍ വെര്‍ഡി അറിയിച്ചു. നിലവില്‍ ചര്‍ച്ചകളൊന്നും നടക്കാത്തതിനാല്‍ ബവേറിയയെ ഒഴിവാക്കിയിരുന്നു.  പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഏക സംസ്ഥാനം ബവേറിയയാണ്. 

നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയ സംസ്ഥാനത്തെ പണിമുടക്ക് വളരെയധികം ബാധിച്ചു. രാജ്യവ്യാപകമായി പണിമുടക്കുന്ന 90,000 തൊഴിലാളികളില്‍ മൂന്നിലൊന്ന് പേരും ഈ സംസ്ഥാനത്ത് ജോലി ചെയ്യുന്നവരാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ 3 നും 4 നും ഇടയിലാണ് പണിമുടക്ക് ആരംഭിച്ചത്.

പൊതുഗതാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് കുറഞ്ഞ ജോലി സമയം, വ്യക്തിഗത ഷിഫ്റ്റുകള്‍ക്കിടയില്‍ കൂടുതല്‍ വിശ്രമം, കൂടുതല്‍ അവധി അല്ലെങ്കില്‍ കൂടുതല്‍ അവധിക്കാല വേതനം എന്നിവ വെര്‍ഡി ട്രേഡ് യൂണിയന്റെ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ ജീവനക്കാരുടെ ഭാരം ഒഴിവാക്കാനും തൊഴില്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും കഴിയുമെന്നാണ് യൂണിയന്‍ പ്രതീക്ഷിക്കുന്നു. ഗ്രൗണ്ട് ഹാൻഡിങ് സേവന ദാതാക്കളുടെ പണിമുടക്ക് കാരണം ഹാംബുര്‍ഗ് എയര്‍പോര്‍ട്ടില്‍ വെള്ളിയാഴ്ച നിരവധി വിമാനങ്ങൾ റദ്ദാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com