ADVERTISEMENT

ഇപ്സ്വിച് ∙ ഇപ്സ്വിച് മലയാളി അസോസിയേഷന്‍ (ഐഎംഎ) ന്റെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ബാബു മത്തായിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജിനീഷ് ലൂക്ക റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ട്രഷറർ ബാബു ടി സി 2023-2024 കാലഘട്ടത്തിലെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഐക്യം കൊണ്ടും സംഘാടന മികവുകൊണ്ടും അതിലേറെ ജന പങ്കാളിത്തം കൊണ്ടും മികച്ച ഭരണം കാഴ്ച വെച്ച ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗം ഒന്നടങ്കം അഭിനന്ദിച്ചു. പ്രസിഡന്റ്‌ ബാബു മത്തായി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. കമ്മിറ്റി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. തുടർന്നു ബാബു മങ്കുഴിയിൽ വരണാധികാരിയായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. 

malayali-association

ഐ എം എ  യുടെ സ്ഥാപക നേതാവും ഏവർക്കും പ്രിയങ്കരനുമായ ജോജോ തോമസ് പേട്രൻ ആയിട്ടുള്ള പുതിയ കമ്മിറ്റിയുടെ നേതൃത്വം സേവനത്തിന്റെ 17 വര്‍ഷം പിന്നിടുന്ന ഐ എം എ യുടെ പ്രവർത്തനത്തിന് ആക്കം കൂട്ടും എന്നതില്‍ സംശയമില്ല. അദ്ദേഹത്തോടൊപ്പം നെവിൻ മാനുവൽ പ്രസിഡന്റ്‌, അരുൺ പൗലോസ് വൈസ് പ്രസിഡന്റ്‌ ഷിബി വൈറ്റസ് സെക്രട്ടറി, അഖില പ്രവീൺ ജോയിന്റ് സെക്രട്ടറി, ബാബു റ്റി സി ട്രഷറര്‍, ബാബു മങ്കുഴിയിൽ പി ആര്‍ ഒ, എന്നിവരെയും, ആർട്സ് കോർഡിനേറ്റർസ് ആയി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്, യഥാക്രമം ജയരാജ്‌ കെ ജി, ധന്യ രാജേഷ്, ആൻസി ജെലിൻ, ബിനീഷ്, ജിഷ സിബി, എന്നിവരെ തിരഞ്ഞെടുത്തു.

malayali-association

സ്പോർസ് കോർഡിനേറ്റർസ് ആയി ജെയിൻ കുര്യാക്കോസിനെയും, ഷെറൂൺ തോമസിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഐ റ്റി കൺസൾട്ടന്റ് ആയി സിനോ തോമസിനെയും, ഓഡിറ്റർ ആയി ജോജോ തോമസിനെയുമാണ് യോഗം തിരഞ്ഞെടുത്തത്. ബിപിൻ അഗസ്‌തി, നിഷ ജെനിഷ്, ജെയിൻ കുര്യാക്കോസ് എന്നിവരെ യുക്മ കോർഡിനേറ്റർസ് ആയി യോഗം നില നിർത്തി. കൂടാതെ ബാബു മത്തായി, ജിനീഷ് ലൂക്ക, അപ്പു തോമസ്, ജിൻസ് വർഗീസ്, തങ്കച്ചൻ മത്തായി, ജെയ്സൺ സെബാസ്റ്റ്യൻ, രാജേഷ് നായർ, ജയ ജോർജി, സിജോ പള്ളിക്കര, ജോർജ് മുത്തേടൻ, ജയ്മോൻ ജോസ്, ആഷാ ജസ്റ്റിൻ, ജെയിംസ് പാലോടം, ജോമോൻ ജോസ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും  പുതിയ കമ്മറ്റിയിലേക്ക് തെരഞ്ഞടുത്തു.

ഐ എം എ യുടെ ഈ വര്‍ഷത്തെ ആദ്യ പ്രോഗ്രാം, ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം ഏപ്രില്‍ 6 നു ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഹൈസ്കൂളിൽ വിവിധ കലാപരിപാടികളോടെ ഗംഭീരമായി നടത്തപ്പെടുമെന്ന് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അറിയിച്ചു. ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം പരിപാടി ഒരു വൻ വിജയമാക്കി തീർക്കുവാൻ ഏവരുടെയും സഹകരണം ഉറപ്പാക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു കൊള്ളുന്നു.

malayali-association

(വാർത്ത ∙ ബാബു മങ്കുഴിയിൽ)

English Summary:

New leadership for Ipswich Malayali Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com