ADVERTISEMENT

എസെക്‌സ് • യുകെ എസെക്‌സിലെ ജേവിക്കില്‍ 68 വയസ്സുകാരിയുടെ ജീവനെടുത്ത് എക്‌സ്എല്‍ ബുള്ളി നായകള്‍. നായകളുടെ ഉടമയായ റാപ്പ് സംഗീതജ്ഞനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്‌തെര്‍ മാര്‍ട്ടിനെന്ന 68 കാരിയെ കൊലപ്പെടുത്തിയ നായകളെ ഇവരുടെ ബന്ധും ആഷ്‌ലി വാറെനാണ് വളർത്തിയിരുന്നത്. ദുരന്തത്തിന് പിന്നാലെ നായകളെ കൊന്നിരുന്നു. 'എന്റെ നായകളെ എന്ത് ചെയ്യണമെന്ന് ആരും ഉപദേശിക്കേണ്ട' എന്ന നിലപാട് സ്വീകരിച്ച ആളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്.  എക്‌സ്എല്‍ ബുള്ളി നായകളെ വളർത്തുന്നതിനും വിൽക്കുന്നതിനും അടുത്തിടെയാണ്  സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. വിലക്ക് ലംഘിച്ച് നായകളെ പരിപാലിച്ചു വരികയായിരുന്നു ആഷ്‌ലി വാറെൻ.

ആഷ്‌ലി വാറെന്റെ മകനെ നോക്കാനായി എത്തിയതായിരുന്നു എസ്തര്‍. നായക്കുഞ്ഞുങ്ങളെ ചൂല് ഉപയോഗിച്ച് നീക്കാന്‍ ശ്രമിച്ചതോടെയാണ് മുതിര്‍ന്ന നായകള്‍ എസ്‌തെര്‍ മാര്‍ട്ടിനെ അക്രമിച്ചത്. ഭയന്നുപോയ 11 വയസ്സുകാരൻ മകൻ തെരുവിലിറങ്ങി അപകടസൂചന നല്‍കിയതോടെ അയല്‍വാസികള്‍ ഓടിയെത്തി. അയൽക്കാർ ആയുധങ്ങൾ ഉപയോഗിച്ച് വീടിന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അപ്പോഴേക്കും രക്തം വാർന്ന് എസ്‌തെര്‍ മാര്‍ട്ടിൻ കൊല്ലപ്പെട്ടിരുന്നു.

English Summary:

XL Bully Dogs Killed 68-Year-Old Woman in UK.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com