സി.മേഴ്സി ജോസ് പ്ലാത്തോട്ടത്തിലിന്റെ സംസ്കാരം വെള്ളിയാഴ്ച കുളത്തുവയലില്‍
Mail This Article
ബര്‍ലിന്‍ ∙ ജർമനിയിലെ ബാഡ്ക്രൊയ്സനാവില്‍ ശുശ്രൂഷ ചെയ്തു വരവേ കഴിഞ്ഞ ദിവസം അന്തരിച്ച എസ്. എച്ച് സമൂഹാംഗമായ സിസ്ററര്‍ മേഴ്സി ജോസിന്റെ പൊതുദര്‍ശനം ഫെബ്രുവരി 15 ന് വ്യാഴാഴ്ച രാത്രി 11 മണി മുതല്‍ കോഴിക്കോട് വെള്ളിമാടു കുന്നിലുള്ള എസ്.എച്ച്. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും. തുടര്‍ന്ന് 16 ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ഭൗതിക ദേഹം കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീർഥാടന ദേവാലയത്തിലേക്ക് കൊണ്ടുപോകും. രാവിലെ 9 മണി മുതല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകള്‍ താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് പിതാവിന്റെ കാര്‍മികത്വത്തില്‍ രാവിലെ 10.30ന് വി. കുര്‍ബാനയോടെ ആരംഭിക്കും. തുടർന്ന് സംസ്കരം. ശനിയാഴ്ച പരേതയുടെ ആത്മശാന്തിയ്ക്കായുള്ള ദിവ്യബലിയും പ്രാർഥനകളും ബാഡ്ക്രൊയ്സനാവില്‍ നടന്നു.
തിരുഹൃദയ സന്യാസിനി സമൂഹം സാന്തോം പ്രോവിന്‍സ് താമരശേരി അംഗമായ സി.മേഴ്സി ജോസ് പ്ളാത്തോട്ടത്തില്‍ താമരശേരി രൂപതയിലെ പശുക്കടവ് ഇടവകാംഗമാണ്.
പ്ളാന്തോട്ടത്തില്‍ പരേതരായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. ജര്‍മനിയിലെ ബാഡ്ക്രൊയ്സനാഹ്, ബിന്‍ഗെന്‍ എന്നിവടങ്ങളിൽ സുപ്പീരിയറായും, ബാഡ്ക്രൊയ്സനാഹ് ഹോസ്പിറ്റലിലും, ബാഡ്മ്യുന്‍സ്ററര്‍ ഓള്‍ഡ് ഏജ് ഹോമില്‍ നഴ്സായും പിന്നീട് പാസ്റററല്‍ വര്‍ക്കറായും (സെയില്‍സോര്‍ഗര്‍), റൂഡസ്ഹൈം ഹൗസിലും, താമരശേരി രൂപതിലെ കുളിരാമുട്ടി ഇടവകയിലും സേവനം ചെയ്തിട്ടുണ്ട്.
സി.നോയല്‍ ജോസ്(ആരധനാമഠം,കിളിയന്തറ) ഉള്‍പ്പടെ എട്ടു സഹോദരങ്ങളുണ്ട് പരേതയ്ക്ക്.
വാർത്ത ∙ ജോസ് കുമ്പിളുവേലിൽ