ADVERTISEMENT

ലണ്ടൻ ∙ ഈ മാസം 24 മുതൽ ബ്രിട്ടനിലെ ജൂനിയർ ഡോക്ടർമാർ 5 ദിവസം തുടർച്ചയായി പണിമുടക്ക് നടത്തുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. ഫെബ്രുവരി 24 മുതൽ 28 വരെയുള്ള 5 ദിവസങ്ങളിലാണ് ശമ്പള വർധനവ് ആവശ്യപ്പെട്ട് പണിമുടക്കുക. 2023 മാർച്ച് മാസത്തിനുശേഷം ഡോക്ടർമാർ നടത്തുന്ന പത്താമത്തെ പണിമുടക്കാണിത്. പണിമുടക്ക് തുടർന്നാൽ എൻഎച്ച്എസ് സേവനങ്ങളിൽ കാര്യമായ പ്രതിസന്ധി ഉണ്ടാകും.  35% ശമ്പള വർധനവാണ് യൂണിയൻ ആവശ്യപ്പെടുന്നത്.

പണിമുടക്കിനെ തുടർന്ന് വ്യാപകമായി എൻഎച്ച്എസ് ആശുപത്രികളിലെ സേവനങ്ങൾ റദ്ദാക്കപ്പെടും. ന്യായമായ ശമ്പള വർധന ചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ 35% വർധനവ് അംഗീകരിക്കാൻ കഴിയില്ല എന്നാണ് സർക്കാർ നൽകുന്ന സൂചന. കഴിഞ്ഞ വർഷം 9% ശമ്പള വർധനവ് ജൂനിയർ ഡോക്ടർമാർക്ക് ലഭിച്ചിരുന്നു. ഇത് കൂടാതെ 3% കൂടെ അധികമായി നൽകാനും കഴിഞ്ഞവർഷം നടന്ന അവസാന നടന്ന ചർച്ചകളിൽ നിർദ്ദേശം വെച്ചിരുന്നു. എന്നാൽ പരസ്പര ധാരണയിലെത്താത്ത ചർച്ചകൾ അവസാനിക്കുയാണ് ഉണ്ടായത്.

പണപ്പെരുപ്പത്തിനും ജീവിത ചെലവ് വർധനവിനും ആനുപാതികമായി ശമ്പള വർധനവ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ബിഎംഎയെ പ്രതിനിധീകരിച്ച് ജൂനിയർ ഡോക്ടേഴ്സ് കമ്മിറ്റി ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസും ഡോ. വിവേക് ത്രിവേദിയും പറഞ്ഞു. പണപ്പെരുപ്പം കണക്കാക്കിയാൽ നിലവിലെ ശമ്പളം 2008 ലേതിനെക്കാൾ താഴെയാണെന്നാണ് യൂണിയൻ വാദിക്കുന്നത്. ഡോക്ടർമാരുടെ സമരം എൻഎച്ച്എസിന്‍റെ പ്രവർത്തനത്തെ അടിമുടി ബാധിക്കുമെന്നത് ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു.

English Summary:

Strike From Junior Doctors on February 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com