ADVERTISEMENT

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ പതിനൊന്നാം സമ്മേളനത്തില്‍ യൂറോപ്പ് റീജിയണിന്‍റേയും യൂറോപ്പ് റീജിയന്‍റെ കീഴിലുള്ള എല്ലാ പ്രൊവിന്‍സുകളുടെയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങും പ്രവാസികള്‍ ഭാരതത്തിന്‍റെ അംബാസിഡര്‍മാര്‍ എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നതാണ്.

പ്രസിദ്ധ അന്തര്‍ദ്ദേശീയ മോട്ടിവേഷനല്‍ സ്പീക്കറും, സൈക്കോളജിസ്റ്റും, നൂറിലധികം ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്. പ്രതിഭകളെ ഭാരതത്തിനു സമ്മാനിച്ചിട്ടുള്ള അബ്സൊലൂട്ടു ഐ.എ.എസ്.അക്കാദമി ചെയര്‍മാനുമായ ഡോ. ജോബിന്‍ എസ്. കൊട്ടാരമാണ് പ്രവാസികള്‍ ഭാരതത്തിന്‍റെ അംബാസിഡര്‍മാര്‍ എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നയിക്കുന്നത്.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി എല്ലാ മാസത്തിന്‍റേയും അവസാനത്തെ ശനിയാഴ്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 11-ാം സമ്മേളനമാണ് വൈവിദ്ധ്യമാര്‍ന്ന വിവിധ കലാപരിപാടികളോടെ 24.02.2024-ല്‍ 03:ജങ(ഡഗ ഠശാല) 04:00ജാ (ഏലൃാമി ഠശാല) 08:30ജാ (കിറശമി ഠശാല) 18:00ജങ (ഡഅഋ ഠശാല) ന് വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നത്.

എല്ലാ മാസത്തിന്‍റേയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

English Summary:

Expatriates are Indias Brand Ambassadors WMC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com