17-ാമത് ഐഎജി യുകെ, യൂറോപ്പ് കോൺഫറൻസ് കവൻട്രിയിൽ

Mail This Article
കവൻട്രി ∙17-ാമത് ഐഎജി യുകെ, യൂറോപ്പ് കോൺഫറൻസിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മാർച്ച് 15 മുതൽ 17 വരെ കവൻട്രിയിലെ റെഡ്‌റോസ് അരീനയിൽ വച്ച് നടത്തപ്പെടുന്ന കോൺഫ്രൻസ് ഐ എ ജി യു കെ, യൂറോപ്പ് ചെയർമാൻ റവ.ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും. പ്രസ്തുത മീറ്റിങ്ങിൽ അനുഗ്രഹീത കൺവൻഷൻ പ്രസംഗകൻ റവ.രവി മണി ബെംഗളുരൂ മുഖ്യസന്ദേശം നൽകുന്നു. വർഷിപ്പ് ലീഡർ ബ്രദർ അനിൽ അടൂർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ യുവാക്കൾക്കും, കുട്ടികൾക്കുമായുള്ള പ്രത്യേക സെക്ഷനും, കൂടാതെ ലേഡീസ് മീറ്റിങ്ങും 17ന് സംയുക്ത ആരാധനയും കർതൃമേശയും ഉണ്ടായിരിക്കും. മീറ്റിങ്ങിന്‍റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ ജിജി തോമസ് ചെയർമാനായും, പാസ്റ്റർ ജിനു മാത്യു കോൺഫറൻസ് കൺവീനറായും, പാസ്റ്റർ ലിജോ ജോൺ കോൺഫ്രൻസ് കോഓർഡിനേറ്ററായും , ബ്രദർ ലിനോ പി ജോൺ കോൺഫറൻസ് ലോക്കൽ കോഓർഡിനേറ്ററായും പ്രവർത്തിച്ചു വരുന്നു. ഏവരെയും കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ കവൻട്രിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു.
(വാർത്ത : പോൾസൺ ഇടയത്ത്)