മേഘ രഞ്ജിത്തിന് ഒഐസിസി യുകെയുടെ സഹായഹസ്തം
Mail This Article
ലണ്ടൻ/ആലപ്പുഴ ∙ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പരുക്കേറ്റ് ചികിത്സയിലിരിക്കുന്ന യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന് പ്രവാസലോകത്തുനിന്നും സ്നേഹ സഹായം. ഒഐസിസിയുടെ യുകെ ഘടകമാണ് മേഘക്ക് സഹായഹസ്താവുമായി മുന്നോട്ട് വന്നത്. ഒഐസിസി യുകെ സമാഹരിച്ച ചികിത്സാ സഹായ തുകയായ ഒന്നരലക്ഷം രൂപയുടെ ചെക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മേഘയുടെ കുടുംബത്തിന് കൈമാറി.
തുക സ്വരൂപിക്കുന്നതിന് നേതൃത്വo നൽകിയ ഒഐസിസി യുകെ വർക്കിങ് പ്രസിഡന്‍റ് ഷൈനു മാത്യൂസ് ചാമക്കാലയുടെ സാന്നിധ്യത്തിലാണ് ചെക്ക് മേഘയുടെ ഭർത്താവ് രഞ്ജിത്തിന് കൈമാറിയത്. തുടർന്ന് മേഘയുടെ കരുനാഗപ്പള്ളിയിലെ ഭവനത്തിൽ എത്തി മേഘയോടും കുടുബംഗങ്ങളോടുമുള്ള യുകെ മലയാളികളുടേയും സംഘടനയുടെയും സ്നേഹാന്വേഷണവും കരുതലും പങ്കുവെച്ചു. ചികിത്സാസഹായ തുക സ്വരൂപണത്തിൽ പങ്കാളികളായ എല്ലാവരോടുമുള്ള നന്ദിയും ഷൈനു മാത്യൂസ് ചാമക്കാല അറിയിച്ചു.