ADVERTISEMENT

ലണ്ടൻ ∙ പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ 12-ാം സമ്മേളനത്തിന്‍റെ ഉദ്ഘാടനം മാര്‍ച്ച് 30ന് വൈകിട്ട് 3ന് (UK Time) (4 pm: German Time) (08:30 pm: Indian Time)(7.00 pm: UAE Time) വെര്‍ച്ചല്‍ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യാ ഗവണ്‍മെന്‍റ‌ിന്‍റെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് ആൻഡ് എംപവര്‍മെന്‍റെ (M S J E) മാസ്റ്റര്‍ ട്രെയിനറും, കേരള സര്‍ക്കാരിന്‍റെ മൈനോരിറ്റി വെല്‍ഫയര്‍ വകുപ്പ് ഫാക്കല്‍റ്റിയുമായ അഡ്വ. ചാര്‍ളി പോള്‍ നിര്‍വഹിക്കും. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ എറണാകുളം - അങ്കമാലി അതിരൂപതാ പ്രസിഡന്‍റ‌ും ജനസേവ ശിശുഭവന്‍ പ്രസിഡന്‍റ‌ുമാണ് അഡ്വ. ചാര്‍ളി പോള്‍.

അഡ്വ. ചാര്‍ളി പോള്‍.
അഡ്വ. ചാര്‍ളി പോള്‍.

എല്ലാ മാസവും അവസാന ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരികവേദിയില്‍ പ്രവാസി മലയാളികൾക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടു തന്നെ ഇതില്‍ പങ്കെടുക്കുകയും അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കും. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്‍റെ ആദ്യത്തെ ഒരുമണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ തിരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക.  മാര്‍ച്ച് 30ന് നടക്കുന്ന സമ്മേളനത്തില്‍ 'പ്രവാസികളും രാഷ്ട്രീയമില്ലാത്ത സാമ്പത്തിക വികസനവും' എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. അഡ്വ. ചാര്‍ളി പോളാണ് ചര്‍ച്ചകള്‍ നയിക്കുക. 

English Summary:

12th Conference of Kala Samskarikavedi for Pravasi Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com