ADVERTISEMENT

ലണ്ടൻ ∙ യു കെയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജിന്‍സൻ ഇരിട്ടി രചനയും, സംവിധാനവും നിര്‍വഹിച്ച 'ബിഹൈന്‍ഡ്' മൂവിയുടെ ഫസ്റ്റ് ടീസര്‍ പുറത്തിറക്കി.  പൂർണ്ണമായും യു കെയിൽ ചിത്രീകരണം നടന്ന ബിഹൈൻഡ് ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ ഗായകൻ ജി വേണുഗോപാൽ സംഗീത സംവിധാനത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജി. വേണുഗോപാലും, അജ്മൽ ഫാത്തിമയും ചേർന്ന് പാടിയ ഗാനത്തിന് വരികൾ എഴുതിരിക്കുന്നത് യു കെയിൽ താമസിക്കുന്ന എഴുത്തുകാരി രശ്മി പ്രകാശ് രാജേഷാണ്. ചിത്രത്തിലെ ഇംഗ്ലീഷ് ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് ഇംഗ്ലിഷ് സംഗീത സംവിധായകൻ ആൻഡ്രൂ ഹബാർഡാണ്. ഇംഗ്ലീഷ് ഗാനം ആലപിക്കുന്നത് യു കെ മലയാളികൾക്ക് പ്രിയങ്കരിയായ യുവ ഗായിക ഡെന  ആൻ ജോമോനാണ്. വരികൾ എഴുതിരിക്കുന്നത്‌ യു കെയിൽ താമസിക്കുന്ന പ്രശസ്ത പ്രവാസി എഴുത്തുകാരി ബീന റോയാണ്.  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആൻമരിയ, ഡിഫ്ന മാത്യു, മിഥുൻ കൃഷ്ണൻ, ജെയ്‌മോൻ ജോർജ്, ജോമോന്‍ മാമ്മൂട്ടിൽ, ബിനോയ് ജോർജ്, ഷിജു ചാക്കോ, സിജോ, ടോനി ഹാർഡ്‌വിക്ക് തുടങ്ങിയവരാണ്. ഈ ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് ഇംഗ്ലീഷ് നടൻ സ്റ്റീവ് പ്രൈസാണ്.

(വാർത്ത ∙ ജിൻസൻ ജോർജ്)

English Summary:

The Teaser of 'Behind' Movie has Been Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com