ADVERTISEMENT

ബ്രസല്‍സ് ∙ മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തിനായി പുതിയ നിയമത്തിന് അംഗീകാരം നൽകി യൂറോപ്യന്‍ യൂണിയന്‍ (ഇയു). യൂറോപ്യന്‍ യൂണിയന്‍ മീഡിയ ഫ്രീഡം ആക്ട് എന്ന നിയമം നടപ്പാക്കുന്നതിലൂടെ മാധ്യമപ്രവര്‍ത്തകരെയും അവരുടെ ഉറവിടങ്ങളെയും സംരക്ഷിക്കാനാണ് ഇയു ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് പുതിയ നിയമം സഹായിക്കുമെന്ന് കരുതപ്പെടുന്നു. 

തടങ്കലില്‍ വയ്ക്കല്‍, നിരീക്ഷണം, ഓഫിസ് റെയ്ഡുകള്‍ എന്നിവയുള്‍പ്പെടെ തങ്ങളുടെ ഉറവിടങ്ങള്‍ വെളിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകരെയും എഡിറ്റര്‍മാരെയും നിര്‍ബന്ധിക്കുന്ന നീക്കം പുതിയ നിയമം വിലക്കുന്നു.   അതേസമയം, എല്ലാ വാര്‍ത്താ ഔട്ട്ലെറ്റുകളും ഓരോ ഇയു അംഗരാജ്യത്തിനുമുള്ള ഒരു ദേശീയ ഡാറ്റാബേസില്‍ അവരുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്, മാധ്യമ സ്ഥാപനങ്ങള്‍ക്ക് കോടതിക്ക് പുറത്തുള്ള ആര്‍ബിട്രേഷന്‍ ബോഡിയിലേക്ക് കേസ് നടത്താം. മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സും നിയമത്തെ സ്വാഗതം ചെയ്തു.

English Summary:

EU Approves New Media Freedom Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com