ADVERTISEMENT

വെയിൽസ് ∙ യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞു വീണു മരിച്ചു. യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ വെയിൽസിലെ അബർഹവാനി ബ്രിഹ്മവാറിൽ താമസിച്ചിരുന്ന പാലക്കാട്‌ സ്വദേശി രാജേഷ് ഉത്തമരാജ് (51) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ രാജേഷ് തന്റെ കയ്യിൽ കെട്ടിയിരുന്ന വാച്ചിൽ എമർജൻസി പിൻ അമർത്തിയാണ് താമസ സ്ഥലത്തേക്ക് ആംബുലൻസ് ടീമിന്റെ സഹായം തേടിയത്. എന്നാൽ ആംബുലൻസ് ടീം എത്തിയപ്പോൾ രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയ ശേഷം മരണം സ്ഥിരീകരിച്ചു. അപസ്മാരം ഉൾപ്പടെ ശാരീരിക അസ്വസ്ഥതൾ ഉണ്ടായിരുന്ന രാജേഷിന്, കുഴഞ്ഞു വീണതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

നോർത്ത് വെയിൽസിൽ തന്നെ ഒരു സ്വകാര്യ കെയർ ഹോമിൽ നഴ്സായ സ്വപ്ന ജോസാണ് ഭാര്യ. കോളജ് വിദ്യാർഥിയായ മാർട്ടിൻ രാജേഷ് (15), പത്താം ക്ലാസ് വിദ്യാർഥിനിയായ ലിവി രാജേഷ് (13) എന്നിവരാണ് മക്കൾ. കോയമ്പത്തൂർ സ്വദേശിയും പരേതനുമായ ഉത്തമരാജ്, ചങ്ങനാശേരി സ്വദേശിനി മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: സനീഷ് ഉത്തമരാജ് (സിങ്കപ്പൂർ). 

malayali-nurse-rajesh-died-in-uk1
രാജേഷ് ഉത്തമരാജ്

നഴ്സിങ് പഠനം പൂർത്തിയായ ശേഷം  2001 ൽ യുകെയിൽ എത്തിയ രാജേഷ് വിവിധ കെയർ ഹോമുകളിൽ നഴ്സ്, ടീം ലീഡർ, ഹോം മാനേജർ എന്നീ നിലകളിൽ ജോലി ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇടയ്ക്കിടെ ഉണ്ടാകുന്ന അപസ്മാരം ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജോലിക്ക് പോയിരുന്നില്ല. പ്രാദേശികമായി നാട്ടിലും യുകെയിലും ധാരാളം സൗഹൃദങ്ങൾ ഉണ്ടായിരുന്ന രാജേഷ് നിരവധി ആളുകളെ യുകെയിൽ സൗജന്യമായി ജോലി ലഭിക്കുന്നതിന് സഹായിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

ഇതേ തുടർന്ന് അവസാന കാലഘട്ടത്തിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന രാജേഷിന്റെ കുടുംബത്തെ സഹായിക്കുവാൻ 1995 കാലഘട്ടത്തിൽ  ബെംഗളൂരു രാഘവേന്ദ്ര കോളജിൽ നഴ്സിങ്ങിന് പഠിച്ചിരുന്ന യുകെയിലെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ഗോ ഫണ്ട് വഴി ധനശേഖരണം നടത്തുന്നുണ്ട്. മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. തുടർനടപടികൾ പൂർത്തിയായാലുടൻ ഏപ്രിൽ 22 ന് സംസ്കാരം നടത്തുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. രാജേഷിന്റെ സംസ്കാര ക്രമീകരണത്തിനായുള്ള ചിലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനും   ഗോ ഫണ്ട് ലിങ്കിൽ (https://gofund.me/8bf8c9f7) പ്രവേശിച്ച് ധനസഹായം നൽകാവുന്നതാണ്. 10,000 പൗണ്ട് ലക്ഷ്യത്തിൽ ഇന്ന് ആരംഭിച്ച ഫണ്ട് ശേഖരണം 22  

English Summary:

Malayali nurse rajesh died in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com