ADVERTISEMENT

ബസ്രല്‍സ് ∙ ഇയു ആസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന ഇയു ഉച്ചകോടിയുടെ രണ്ടാം ദിവസം, കഴിഞ്ഞ മാസങ്ങളില്‍ യൂറോപ്പിലുടനീളം വന്‍ പ്രതിഷേധങ്ങള്‍ നടത്തിയ കര്‍ഷകര്‍ക്ക് മറുപടി നല്‍കാന്‍ 27 അംഗ രാജ്യ നേതാക്കള്‍ ശ്രമിക്കുകയാണ്. 

റഷ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നുണ്ട്. വ്യാഴാഴ്ച വൈകി ഉച്ചകോടിയുടെ ആദ്യ ദിവസത്തെ സമാപന പത്രസമ്മേളനത്തില്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പദ്ധതികളെക്കുറിച്ച് പറഞ്ഞു. ധാന്യങ്ങള്‍, എണ്ണക്കുരു ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കാണ്  താരിഫ് വര്‍ധിപ്പിക്കുന്നത്.   യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഈ സാധനങ്ങളുടെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം റഷ്യയ്ക്ക് നഷ്ടമാക്കാനാണ് ലക്ഷ്യമിടുന്നത്.

English Summary:

EU Summit: Agriculture, Economy in Focus on Second Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com