യുകെയിൽ താമസിക്കുന്ന താമരക്കാട് - അമനകര സ്വദേശികളുടെ സംഗമം വർണ്ണാഭമായി
Mail This Article
ലണ്ടൻ ∙ കോട്ടയം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളായ അമനകര താമരക്കാട് പ്രദേശങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറി താമസമാക്കിയ കുടുംബങ്ങളുടെ സംഗമം 2024 മാർച്ച് മാസം 15, 16, 17 തിയതികളിൽ വൂസ്റ്റർഷയറിലെ ബ്രോംസ് ഗ്രോവിലുള്ള ഗ്രീൻ ഹൗസ് അറ്റ് ബാൺസിൽ നടന്നു.
മുതിർന്ന അംഗങ്ങളായ റൂബി കൊട്ടാരത്തിലും, ബേബി പൊയ്യാനി നിരപ്പേലും ചേർന്ന് ദീപം തെളിച്ച് ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ജോയി പുളിക്കീൽ സ്വാഗതവും ഷാജി ചരമേൽ ആമുഖ പ്രഭാഷണവും നടത്തി. ജയ്സൺ ചൂഴി കുന്നേലായിരുന്നു മുഖ്യപ്രഭാഷകൻ. സംഗമത്തിന് ആശംസകൾ നേർന്നുകൊണ്ട് സിറിയക് ചാഴിക്കാട്ട്, സാബു കൊല്ലപ്പള്ളിൽ, റെജീസ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു മൂന്നു ദിവസങ്ങളിലായി നടന്ന ഗ്രാമസംഗമത്തിന്റെ ഭാഗമായി വിവിധ തലമുറകളിൽ ഉള്ളവർ തങ്ങളുടെ നാടിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയും തുടർ ചർച്ചകൾ നടക്കുകയും ചെയ്തു,
വിവിധ കലാകായിക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിക്കുയുണ്ടായി. ബേബി കരണാട്ട്, ജോമോൻ കാഞ്ഞിരത്തൊട്ടയിൽ, ഷാജു ഭഗവതിപറമ്പിൽ, ഷിബു മുളയിങ്കൽ, സിജോ ആലുങ്കൽ, ഷിജു പാറയിൽ, എൽവിൻ നാരമംഗലത്ത്, പ്രതീഷ് മുതുകുളത്തുങ്കര, ബിനു കരണാട്ട്, ഷിനു പാറയിൽ, സീമോൻ നാരമംഗലം, റീനാ പരക്കാട്ട് തുടങ്ങിയവർ വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകി.