ഓശാന ഞായര്‍ ആചരിച്ച് വിശ്വാസികൾ; യുകെയിലെ ഇന്ത്യൻ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണം നടന്നു
Mail This Article
ലണ്ടൻ∙ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നുതിന്റെ ഭാഗമായി യുകെയിലെ വിവിധ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകൾ നടന്നു. കുരുത്തോലകളുമായി വിവിധ സഭകളുടെ വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാർഥനകൾ നടത്തി.
യുകെയിലെ സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഫാ. ഫിലൻ പി മാത്യു മുഖ്യ കർമികത്വം വഹിച്ചു. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഫാ. ഗീവർഗീസ് ജേക്കബ് തരകൻ, ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഫാ. നിതിൻ പ്രസാദ് കോശി എന്നിവർ മുഖ്യ കർമികത്വം വഹിച്ചു. വോക്കിങ് സെന്റ് സ്റ്റീഫൻസ് ചർച്ചിൽ ഫാ. ജിൻസ് കെ ജോൺ, സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് ചർച്ചിൽ ഫാ. എബി പി വർഗീസ്, ഓക്സ്ഫഡ് സെന്റ് മേരീസ് ചർച്ചിൽ ഫാ. ഡോ. കെ. എം. കോശി വൈദ്യൻ എന്നിവർ നേതൃത്വം നൽകി.