യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ ഓശാന ഞായർ ആചരിച്ച് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങൾ
Mail This Article
ലണ്ടൻ/ ഡബ്ലിൻ∙ യുകെയിലെയും അയർലൻഡിലെയും വിവിധ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളില്‍ ശനി, ഞായർ ദിവസങ്ങളിൽ ഓശാന ശുശ്രൂഷ നടന്നു. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, സ്റ്റോക്ക് ഓൺ ട്രെൻഡ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ടോം ജേക്കബ്, ട്രസ്റ്റി ജെയിംസ് തോമസ്, സെക്രട്ടറി മാത്യു ജോർജ് എന്നിവർ നേതൃത്വം നൽകി. മാർച്ച് 27, 29, 30 തീയതികളിലായി മറ്റ് വിശുദ്ധ വാരാചരണ ശുശ്രൂഷകൾ നടക്കും.
യുകെയിലെ സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് ചർച്ചിൽ ഫാ. എബി പി വർഗീസ് മുഖ്യ കർമികത്വം വഹിച്ചു. ട്രസ്റ്റി ബിനു ചാണ്ടപ്പിള്ള, സെക്രട്ടറി എബി ഐസക്ക് എന്നിവർ നേതൃത്വം നൽകി. സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഫാ. ഫിലൻ പി മാത്യു മുഖ്യ കർമികത്വം വഹിച്ചു. ട്രസ്റ്റി അനിൽ ചാക്കോ, സെക്രട്ടറി റിജോ രാജൻ എന്നിവർ നേതൃത്വം നൽകി. ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് വികാരി ഫാ. ജോൺ വർഗീസ് മുഖ്യ കർമികത്വം വഹിച്ചു. ട്രസ്റ്റി ബിജോയി ജോർജ്, സെക്രട്ടറി ഷോൺ പള്ളിക്കലേത്ത് എന്നിവർ നേതൃത്വം നൽകി.
അയർലൻഡിലെ ഡബ്ലിൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഗാൽവേ സെന്റ് ഏലിയ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് വികാരി ഫാ. അനീഷ് ജോൺ മുഖ്യ കർമികത്വം വഹിച്ചു. ട്രസ്റ്റി തോമസ് മാത്യു, സെക്രട്ടറി സോനീഷ് പി ചെറിയാൻ എന്നിവർ നേതൃത്വം നൽകി. കോ മീത്ത് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. എൽദോസ് ബാബു മുഖ്യ കർമികത്വം വഹിച്ചു. ട്രസ്റ്റി ജോബോയ് കുര്യാക്കോസ്, സെക്രട്ടറി റെൻസി രാജൻ എന്നിവർ നേതൃത്വം നൽകി.