ADVERTISEMENT

ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ ചർച്ചിൽ വിശുദ്ധ വാരാചരണത്തിനു ഓശാന ഞായറാഴ്ച തുടക്കം കുറിച്ചു.  ജീവിത നവീകരണത്തിനു സഭാ മക്കളെ സഹായിക്കുന്നതിന് നോമ്പ് കാല ധ്യാനം ക്രമീകരിച്ചിരുന്നു. വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുമായ റവ. ഫാ. ഡോ. കുര്യൻ പുരമഠമാണു  ധ്യാനം നയിച്ചത്. ഇതോടൊപ്പം എല്ലാ കുർബാന സെന്‍റ‌റുകളിലും കുമ്പസാരത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.  ഡബ്ലിൻ സോണിന്‍റെ കീഴിലുള്ള പതിനൊന്നു കുർബാന സെന്‍റ‌റുകളിലും ഓശാന ഞായറാഴ്ച തിരുക്കർമങ്ങൾ ആചരിക്കപ്പെടുന്നതാണ്. 

ഈശോയുടെ അന്ത്യ അത്താഴത്തിന്‍റെ ഓർമ്മ പുതുക്കുന്ന പെസഹാ വ്യാഴാഴ്ച ഒൻപതു സെന്‍റ‌റുകളിൽ കാൽ കഴുകൽ ശുശ്രൂഷയും മറ്റു തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. കാൽവരി കുന്നിലേക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ടുള്ള കുരിശിന്‍റെ വഴിയും പീഡാനുഭവ തിരുക്കർമ്മങ്ങളും ഒട്ടു മിക്ക സെന്‍റ‌റുകളിലും  ദുഃഖവെള്ളിയാഴ്ച നടത്തപ്പെടുന്നതാണ്.   ഈസ്റ്റർ ദിനത്തിലെ പാതിരാ കുർബാന മിക്ക സെന്‍റ‌റുകളിലും ഉണ്ടായിരിക്കുന്നതാണ്. അനുരഞ്ജന ശുശ്രുഷയിൽ പങ്കെടുത്തു വിശുദ്ധവാര ആചരണത്തിനായി വിശ്വാസികൾ ഒരുങ്ങണമെന്നു സീറോ മലബാർ സഭയുടെ ആദ്ധ്യാത്മിക നേതൃത്വം ഓർമപ്പെടുത്തി.

English Summary:

Holy Week Celebration at Syro Malabar Church Dublin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com