ഡബ്ല്യുഎംസി ആരോഗ്യ സെമിനാർ നടത്തി
Mail This Article
ലണ്ടൻ∙ വേൾഡ് മലയാളി കൗൺസിലിന്റെ ഇന്‍റർനാഷനൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ആരോഗ്യ സെമിനാർ നടത്തി. ‘പ്രമേഹം: നിങ്ങൾ അറിയേണ്ടത് ’ എന്ന വിഷയത്തിൽ ലണ്ടൻ ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറുമായ കൺസൾട്ടന്‍റ് എൻഡോക്രൈനോളജിസ്റ്റുമായ പ്രഫസർ ഡോ. ഗോഡ്വിൻ സൈമൺ, സൈക്കോളജിക്കൽ സ്ട്രെസ് എന്ന വിഷയത്തിൽ കോഴിക്കോട് സിംഫണി ലൈഫ് ചീഫ് കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റ് ഡോ ഷറഫുദ്ധീൻ കടമ്പോട്ട് യുകെ നഴ്‌സ് ജോലികൾ മലയാളികൾക്കായി എന്ന വിഷയത്തിൽ നഴ്‌സ് ക്ലിനിഷ്യൻ ജിനോയ് മദൻ, കിഡ്‌നി ട്രാൻസ്പ്ലാന്‍റ് എന്ന വിഷയത്തിൽ യുകെ. ഡബ്ല്യുഎംസിയുടെ ഇന്‍റർനാഷനൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്‍റ് ഡോ.ജിമ്മി ലോനപ്പൻ മൊയലൻ എന്ന വിഷയം അവതരിപ്പിച്ചു.
ഡബ്ല്യുഎംസിയുടെ ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, യു.എസ്.എ ഉദ്ഘാടന പ്രസംഗം നിർവഹിച്ചു, മുഖ്യപ്രഭാഷണം, ഗ്ലോബൽ പ്രസിഡന്‍റ് ജോൺ മത്തായി, യു.എ.ഇ. നിർവഹിച്ചു, ഡബ്ല്യു.എം.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്‍റോ കണ്ണമ്പള്ളി, യു.എസ്.എ, ഡബ്ല്യു.എം.സി, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, ജർമനി, ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്‍റ് എൻജിനീയർ. കെ പി കൃഷ്ണകുമാർ, ഇന്ത്യ, ഡബ്ല്യുഎംസി ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി രാജേഷ് പിള്ള, യു.എ.ഇ., ഡബ്ല്യുഎംസി ഇന്‍റർനാഷനൽ ബിസിനസ് ഫോറം പ്രസിഡന്‍റ് ടി എൻ കൃഷ്ണകുമാർ, യു.എ.ഇ., ഡബ്ല്യുഎംസി ഇന്‍റർനാഷനൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം പ്രസിഡന്‍റ് ചെറിയാൻ ടി കീക്കാട്, യു.എ.ഇ., ഡബ്ല്യുഎംസി അമേരിക്ക റീജൻ പ്രസിഡന്‍റ് ജോൺസൺ തലച്ചെല്ലൂർ, യു.എസ്.എ, ഡബ്ല്യുഎംസി, അമേരിക്ക റീജൻ സെക്രട്ടറി അനീഷ് ജെയിംസ്, യു.എസ്.എ, ഡബ്ല്യുഎംസി ദുബായ് പ്രൊവിൻസ് പ്രസിഡന്‍റ് പോൾസൺ, ഡബ്ല്യുഎംസി നോർത്ത് വെസ്റ്റ് യുകെ പ്രൊവിൻസ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ ജോസഫ്, ഡബ്ല്യുഎംസി അജ്മാൻ പ്രവിശ്യ പ്രസിഡന്‍റ് ഡെയ്‌സ് ഇടിക്കുല്ല, യു.എ.ഇ., ശാന്ത പിള്ള, യുഎസ്എ എന്നിവർ ആശംസകൾ നേർന്നു. വിഷയം സംസാരിക്കുന്നവരുടെ ആമുഖം നിർവഹിച്ചത് ഡബ്ല്യുഎംസി നോർത്ത് വെസ്റ്റ് യുകെ പ്രൊവിൻസ് ചെയർമാൻ ലിതീഷ്രാജ് പി തോമസ്, മാഞ്ചസ്റ്റർ, ഡബ്ല്യുഎംസി ന്യൂയോർക്ക് പ്രവിശ്യയുടെ സെക്രട്ടറിയും മുൻ പ്രസിഡന്‍റുമായ ജോർജ്ജ് കെ ജോൺ, യുഎസ്എ, , ഡബ്ല്യുഎംസി യുകെ പ്രൊവിൻസ് ട്രഷറർ ജിയോ വാഴപ്പിള്ളി വ്യക്തികളാണ്. യുകെയിലെ ഫിസിഷ്യൻ ഡോ.എം.എസ്.രാജീവ്, കോഴിക്കോട് ചീഫ് ആയുർവേദ ഫിസിഷ്യൻ ഡോ. മനോജ് കലൂർ, ബഹ്‌റൈനിലെ ആയുർവേദ ഫിസിഷ്യൻ ഡോ. പ്രശോബ്, കൺസൾട്ടന്‍റ് ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ.ജയചന്ദ്രൻ, കൊച്ചിയിലെ വ്യവസായി ടോം ജോസഫ്, സ്‌കിൽസ് കെയർ ഡയറക്ടർ ലില്ലി വിൻസെന്‍റ്. യുകെ, ബൈംഗളുരൂ നഴ്‌സിങ് യൂണിവേഴ്‌സിറ്റിയിലെ ദീൻ, കവിത നാരായണൻ, ദുബായ് മുനിസിപ്പാലിറ്റിയിലെ റമീന സജീവ് എന്നിവരും യോഗത്തെ അഭിനന്ദിച്ചു.