ADVERTISEMENT

ലണ്ടൻ ∙ ഏപ്രില്‍ 1 മുതൽ യുകെയിലെ  അടിസ്ഥാന വേതനം  11.44 പൗണ്ടായി ഉയരും. നിലവിലെ  അടിസ്ഥാന വേതനം 10.42 പൗണ്ടാണ്.  കുറഞ്ഞ വരുമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വേതനം ഇതോടെ വർധിക്കും. വിജയകരമായ സാമ്പത്തിക നയമാണിതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിരീക്ഷണം.1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തിൽ എല്ലാ വർഷവും കുറഞ്ഞ അടിസ്ഥാന വേതനത്തിൽ വർധനവ് വരുത്തി തുടങ്ങിയത്. 

യുകെയിൽ  അടിസ്ഥാന വേതനം ലഭിക്കുന്ന തൊഴിലാളികളുടെ ക്ഷേമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന തീരുമാനങ്ങളിൽ ഒന്നായിട്ടാണ് ലേബർ പാർട്ടി നേതാവായ ടോണി ബ്ലയറുടെ പ്രഖ്യാപനത്തെ കാണുന്നത്. ഇത്തവണ കുറഞ്ഞ വേതനം 10.42 പൗണ്ടില്‍ നിന്ന് 11.44 ആയി ഉയരുന്നതിനാല്‍ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക മാറ്റമാണ് ഏപ്രില്‍ 1ന് സംഭവിക്കുന്നത്. 

English Summary:

UK Minimum Wage will Rise from £10.42 to £11.44

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com