ബാഡ് നൊയേസ്ററാഡ്റ്റ് സിറോ മലബാര്‍ മലയാളി കമ്മ്യൂണിറ്റിയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങൾ മ്യൂള്ബാഹ് ഹോളി ഫാമിലി ദേവാലയത്തിൽ
Mail This Article
ബാഡ് നൊയേസ്റ്റാഡ്റ്റ് ∙ ജര്‍മനിയിലെ ബാഡ് നൊയേസ്റ്റാഡ്റ്റ് (Bad Neustadt) സെന്റ് മദര്‍ തെരേസ സിറോ മലബാര്‍ മലയാളി കമ്മ്യൂണിറ്റിയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഇത്തവണ മ്യൂള്ബാഹ് ഹോളി ഫാമിലി ദേവാലയം വേദിയാകും. പെസഹാ വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ 12 വരെ കുമ്പസാരവും ആരാധനയും ഉണ്ടായിരിക്കും. വൈകിട്ട് 6.30ന് വിശുദ്ധ കുര്‍ബാനയും കാലു കഴുകല്‍ ശുശ്രൂഷയും നടക്കും. തുടർന്ന് മ്യൂള്ബാഹ് (Meuhlbach) പള്ളിയുടെ ഹാളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും.
ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. മ്യൂള്ബാഹില് നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ബാഡ് നൊയേസ്ററാഡ്റ്റിന്റെ കുരിശുപള്ളിയായ ലൊറിത്ത് പള്ളിയിലേക്ക് കുരിശിന്റെ വഴി ഉണ്ടായിരിക്കും. കുരിശിന്റെ വഴിക്ക് ശേഷം ലോറിയിത്ത് ദേവാലയ പരിസരത്ത് താമസിക്കുന്ന സിബി മണ്ണൂരിന്റെ ഭവനത്തില്‍ എല്ലാവര്ക്കും ഉച്ചക്കഞ്ഞി നല്‍കും. ഉയിര്‍പ്പുതിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 9 മണിക്ക് ആരംഭിക്കും. ഇത്തവണത്തെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുക ലുവൈന്‍ യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് ചെയ്യുന്ന ഫാ. ജിന്‍സ് കണ്ണംകുളത്തും, പ്രശസ്ത ധ്യാനഗുരുവായ ആന്റണി വെട്ടിയാനിക്കലും ആയിരിക്കുമെന്ന് ബാഡ് നൊയേസ്ററാഡ്റ്റിലെ മലയാളി കമ്മ്യൂണിറ്റിയുടെ കോര്‍ഡിനേറ്റര്‍മാരായ ടോമി ഒഴുക്കനാട്ടും അജോ സണ്ണിയും അറിയിച്ചു.