പീഡാസഹനത്തിന്റെ ഓര്‍മയില്‍ ദുഃഖവെള്ളി; യുകെയിലെ ഇന്ത്യൻ ദേവാലയങ്ങളില്‍ ശുശ്രൂഷകൾ ആരംഭിച്ചു

Mail This Article
×
ലണ്ടൻ ∙ ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യുകെയിലെ വിവിധ ഇന്ത്യൻ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കുകയാണ്. സിറോ മലബാർ, ഇന്ത്യൻ ഓർത്തഡോക്സ്, യാക്കോബായ, മലങ്കര കത്തോലിക്ക ദേവാലയങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ആരംഭിച്ച പീഡാനുഭവ തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളാണ് എത്തുന്നത്.
യേശു ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിവിധ ദേവാലയങ്ങളിൽ പെസഹ ആചരിച്ചു. കുരിശുമരണത്തിന്റെ തലേന്നാൾ യേശു 12 അപ്പോസ്തോലന്മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെയും വിനയത്തിന്റെയും സേവനത്തിന്റെയും മാതൃകയായി ശിഷ്യന്മാരുടെ പാദംകഴുകിയതിനെയും അനുകരിച്ച് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.