ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശുദ്ധവാര തിരുക്കർമങ്ങളിൽ പങ്കു ചേർന്നത് ആയിരങ്ങൾ

Mail This Article
പ്രെസ്റ്റൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും, മിഷൻ കേന്ദ്രങ്ങളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾ നടന്നു, ഇന്നു രാത്രിയിലും നാളെയുമായി നടക്കുന്ന ഉയിർപ്പ് തിരുനാൾ തിരുക്കർമ്മങ്ങളോടെ സമാപിക്കുന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ കേന്ദ്രങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

വിവിധ ഇടവകകളിലും, മിഷൻ കേന്ദ്രങ്ങളിലുമായി നടന്ന പെസഹാ, ദുഃഖ വെള്ളി കർമ്മങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആണ് പങ്കുചേർന്നത്.

പ്രെസ്റ്റണിലെ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പെസഹാ വ്യാഴം, പീഡാനുഭവ വെള്ളി തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. പെസഹാ തിരുക്കർമ്മങ്ങളോടനുബന്ധിച്ചു നടന്ന കാൽ കഴുകൽ ശുശ്രൂഷക്കും അദ്ദേഹം കാർമികത്വം വഹിച്ചു.

ദുഃഖ ശനിയായഴ്ച വൈകുന്നേരം ആറ് മുപ്പതിന് ജ്ഞാനസ്നാന വൃത നവീകരണവും, പുത്തൻ തീയും വെള്ളവും വെഞ്ചരിപ്പ് ശുശ്രൂഷയും നടക്കും. തുടർന്ന് ഉയിർപ്പ് തിരുക്കർമ്മങ്ങളും നടക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും.

ഞായറാഴ്ച രാവിലെ 9.30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും, രൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന വിശുദ്ധ വാര തിരുക്കർമ്മങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെയുള്ള രൂപത വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. https://eparchyofgreatbritain.org