ADVERTISEMENT

ലണ്ടൻ∙ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ വാരാചരണ ശുശ്രൂഷകള്‍ക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി. ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി മുഖ്യ കർമികത്വം വഹിച്ചു. എല്ലാ ശുശ്രൂഷകളിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. 

holy-week-services-at-st-gregorios-orthodox-church

ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ശുശ്രൂഷകളുടെ  ക്രമീകരണങ്ങൾക്ക് ട്രസ്റ്റി സിസൻ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുണ്ണുണ്ണി, ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഓശാന, ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ എഴുന്നൂറോളം വിശ്വാസികൾ പങ്കെടുത്തു. ഈസ്റ്റർ ദിന ശുശ്രൂഷയിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ വൈദീകൻ ഫാ. ഹെയ്‌ലി മഡ്കേൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com