ഐപിസി യുകെ – അയർലൻഡ് വാർഷിക കൺവൻഷൻ

Mail This Article
ലണ്ടൻ ∙ ഐപിസി യുകെ – അയർലൻഡ് റീജന്റെ 2022-ൽ നിലവിൽ വന്ന എക്സിക്യൂട്ടീവ് ബോഡിയിൽ പാസ്റ്റർ ജേക്കപ്പ് ജോർജ് - പ്രസിഡൻറ്, പാസ്റ്റർ വിൽസൻ ബേബി - വൈസ് പ്രസിഡൻറ്, പാസ്റ്റർ ഡിഗോൾ ലൂയീസ് - സെക്രട്ടറി, പാസ്റ്റർ വിനോദ് ജോർജ്, പാസ്റ്റർ മനോജ് എബ്രഹാം എന്നിവർ - ജോയൻ്റ് സെക്രട്ടറി, ബ്രദർ ജോൺ മാത്യു - ട്രഷറർ, പാസ്റ്റർ സീജോ ജോയി - പ്രമോഷണൽ സെക്രട്ടറി, പാസ്റ്റർ പി സി സേവ്യർ - അഡ്മിനിസ്ട്രേറ്റർ, ബ്രദർ തോമസ് മാത്യൂ- നോർത്ത് അയർലൻ്റ് കോ ഓർഡിനേറ്റർ എന്നിവർ പ്രവർത്തിക്കുന്നു.
റീജിന്റെ 17-മത് വാർഷിക കൺവൻഷൻ ഇംഗ്ലണ്ടിലെ ലീഡ്സ് പട്ടണത്തിൽ ഏപ്രിൽ 5,6,7 തീയതികളിൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. കൺവൻഷൻ റീജൻ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. പ്രാസംഗികരായ പാസ്റ്റർ സാം ജോർജ് (USA), പാസ്റ്റർ വിൽസൺ വർക്കി (USA) എന്നിവർ മുഖ്യസന്ദേശം നൽകുന്നതായിരിക്കും.കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽകുന്നതിൽ, സിസ്റ്റർ സാറാ കോവൂർ (USA) എന്നിവരും ദൈവീക സന്ദേശം നൽകുന്നു. അനിൽ അടൂർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.