ADVERTISEMENT

സ്വിണ്ടൻ• യുകെ സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി. മാർച്ച്‌ 24 ഞായറാഴ്ച മുതൽ ആരംഭിച്ച ശുശ്രൂഷകൾ മാർച്ച്‌ 30 ന് സമാപിച്ചു. ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. എബി പി വർഗീസ് മുഖ്യ കാർമികത്വം വഹിച്ചു. ദൈവവചന പ്രഭാഷകനായ ഷൈജൻ ജോസഫ് (ബെഡ്ഫോർഡ്) ദു:ഖവെള്ളി സന്ദേശം നൽകി.

church-swindon

ക്രമീകരണങ്ങൾക്ക് ഇടവക ട്രസ്റ്റി ബിനു ചാണ്ടപ്പിള്ള, സെക്രട്ടറി എബി ഐസക്ക്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഓശാന, പെസഹ വ്യാഴം, ദുഃഖ വെള്ളി, അറിയിപ്പിന്റെ ശനി, ഈസ്റ്റർ ശുശ്രൂഷകളിൽ സ്വിണ്ടനും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com