വീടുവില താങ്ങാനാകുന്നില്ല; ലണ്ടന്‍ വിട്ട് ചെറു നഗരങ്ങളിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവരുടെ എണ്ണമേറുന്നു
Mail This Article
ലണ്ടൻ∙ യുകെയിയിൽ ലണ്ടൻ വിട്ട് ചെറു നഗരങ്ങളിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവരുടെ എണ്ണമേറുന്നതായി റിപ്പോർട്ട്. ലണ്ടില്‍ വീടു വില വര്‍ധിച്ചതോടെ ചെറു നഗരങ്ങളില്‍ വീടു സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടതായി കണ്ടെത്തി. ഗ്ലാസ്‌ഗോ, ഷെഫീല്‍ഡ്, ബ്രാഡ്ഫോര്‍ഡ്, ലെസ്റ്റർ തുടങ്ങി കോൺവാൾ വരെയുള്ള 10 ചെറുനഗരങ്ങളിലേക്കാണ് ആളുകൾ കൂടുതലായി ചേക്കേറുന്നത്. കഴിഞ്ഞ 90 ദിവസത്തിനിടെ തന്നെ 75,126 പേര്‍ ഗ്ലാസ്‌ഗോയില്‍ വീട് വില്‍പനയെ കുറിച്ച് തിരഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം സ്ഥാനം ഷെഫീല്‍ഡിലാണ്. 61,104 പേര്‍.
58,170 പേര്‍ വീടന്വേഷിച്ച ബ്രാഡ്‌ഫോര്‍ഡ് മൂന്നാം സ്ഥാനത്താണ്. ലെസ്റ്ററില്‍ 52,456 പേരായിരുന്നു ഈ സമയങ്ങളില്‍ വീട് അന്വേഷിച്ചത്. സ്വാന്‍സീയിൽ 43,388 ഓളം പേര്‍ വീടന്വേഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പര്‍പ്പിള്‍ബ്രിക്ക്‌സിന്റെ വിവരശേഖരണത്തെ അടിസ്ഥാനമാക്കി വരുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലണ്ടനില്‍ വീടുകളുടെ വില ഉയരുന്നത് ലണ്ടൻ കൈവിടാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നു. വിലക്കുറവിൽ വീട് ലഭ്യമാകാൻ ചെറു നഗരങ്ങള്‍ കൂടുതല്‍ സൗകര്യമെന്ന് ജനം ചിന്തിച്ചു തുടങ്ങിയെന്ന് ചുരുക്കം.