ഗോൾവേ റീജൻ യൂത്ത് മീറ്റ് ‘എലൈവ് 24’ ഏപ്രിൽ 6 ശനിയാഴ്ച
Mail This Article
ഗോൾവേ ∙ ഏപ്രിൽ 6ന് ശനിയാഴ്ച ഗോൾവേയിൽ നടക്കുന്ന എസ്എംവൈഎം ഗോൾവേ റീജൻ യൂത്ത് മീറ്റ് എലൈവ് 24ന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഏപ്രിൽ 6 ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെ നടക്കുന്ന യൂത്ത് മീറ്റിൽ ഇരുനൂറിലധികം യുവജനങ്ങൾ പങ്കെടുക്കും. ഗോൾവേ ലിഷർലാന്റിലാണ് (Leisureland, Salthill, Galway, H91KT3V) യൂത്ത് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് യൂത്ത് മീറ്റിൽ പങ്കെടുക്കും.
യൂത്ത് മീറ്റിനോടനുബന്ധിച്ച് വിശുദ്ധ കുർബാന, ഗ്രൂപ്പ് ഡിസ്‌കഷൻസ്, ആരാധന, ഗെയിംസ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. യൂറോപ്പിലെ എസ്എംവൈഎം. ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ പരിപാടികൾക്ക് നേതൃത്വം നൽകും.
വൈകിട്ട് നടക്കുന്ന ലൈവ് ഷോയുടെ ഏതാനും ടിക്കറ്റുകൾ കൂടെ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ലൈവ് ഷോ-ക്കു ശേഷം പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികളായ ജോബി ജോർജ്, ജിജിമോൻ, മാത്യൂസ് ജോസഫ്, ബിബിൻ സെബാസ്റ്റ്യൻ, എമിൽ ജോസ്, സോജിൻ വർഗീസ്, എഡ്വിൻ ബിനോയി, അനീറ്റ ജോ എന്നിവർ അറിയിച്ചു. കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങരയാണ്.
Ticket Link : https://www.tickettailor.com/events/smymirelandsyromalabarcatholicmovement/1160655
Address : Leisureland, Salthill, Galway,
EIRCODE : H91KT3V