ADVERTISEMENT

ലണ്ടൻ ∙ മലയാള സാമൂഹിക നാടകം തെയ്യം ലണ്ടനിൽ അവതരിപ്പിക്കുന്നു. ബ്രിട്ടണിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ (എംഎയുകെ) നാടക വിഭാഗമായ ദൃശ്യകലയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് ആറിന് ഈസ്റ്റ് ലണ്ടനിലെ ഹോൺചർച്ച് ക്യാമ്പൺ സ്കൂൾ ഹാളിലാണ്  (RM11 3BX) നാടകത്തിന്റെ അരങ്ങേറ്റം. 

മരുതിയോടൻ കുരുക്കൾ, മുച്ചിലോട്ട് ഭഗവതി, തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും തെയ്യം തൊഴിലാക്കിയ മനുഷ്യരുടെ ജീവിത കഥകളുമാണ് ഈ നാടകത്തിന്റെ ഇതിവൃത്തം.  കലാരംഗത്ത് കഴിവു തെളിയിച്ച ബ്രിട്ടണിലെ ഒരുകൂട്ടം മലയാളികളാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്. നാടക രചന- രാജൻ കിഴക്കനേല, സംവിധാനം –ശശി കുളമട,  അവതരണം- എംഎയുകെ, ദൃശ്യകല.

ടിക്കറ്റ് ബുക്ക് ചെയ്യാൻ വിളിക്കാം: 07941024129, 07961454644.
ഓൺലൈനായി ബുക്ക് ചെയ്യാൻ: https://www.mauk.org/buy-your-tickets

English Summary:

Malayalam Social Drama 'Theyyam' in London on April 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com