ADVERTISEMENT

മാഞ്ചസ്റ്റർ ∙ യുകെ മാഞ്ചസ്റ്ററില്‍ കത്തി കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.15-ന് റാബി സ്ട്രീറ്റില്‍ ഒരാള്‍ക്ക് കുത്തേറ്റുവെന്ന ഫോൺ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയത്. തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. മാഞ്ചസ്റ്ററിൽ നടന്നത് ദാരുണമായ ജീവഹാനിയാണെന്നും പൊലീസ് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്നും ഡിറ്റക്റ്റീവ് സൂപ്രണ്ട് സൈമണ്‍ മൊയ്ല്‍സ് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റുകളൊന്നും നടന്നിട്ടില്ലെങ്കിലും ഉത്തരവാദികളായവരെ പിടികൂടാന്‍ സംഭവസ്ഥലത്ത് നിന്നുള്ള കാമറ ഫൂട്ടേജുകള്‍ക്കായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

English Summary:

17-Year-Old Man has Died After Being Stabbed in Manchester

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com