ADVERTISEMENT

ബ്രസല്‍സ് ∙ നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) എഴുപത്തിയഞ്ചിന്‍റെ നിറവില്‍. നാറ്റോയുടെ ആസ്ഥാനമായ ബ്രസൽസിൽ  അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ കേക്ക് മുറിച്ചാണ് എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചത്.രാജ്യങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തിലും ജീവിതത്തില്‍ സുരക്ഷിതത്വം നമ്മുടെ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയവും സൈനികവുമായ മാര്‍ഗങ്ങളിലൂടെ അംഗങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുനല്‍കുക എന്നതാണ് നാറ്റോയുടെ ലക്ഷ്യം. രാഷ്ട്രീയ -  ജനാധിപത്യ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിശ്വാസം വളര്‍ത്തുന്നതിനും ദീര്‍ഘകാല സംഘര്‍ഷം ഒഴിവാക്കുന്നതിനും പ്രതിരോധ, സുരക്ഷാ വിഷയങ്ങളില്‍ കൂടിയാലോചിക്കാനും സഹകരിക്കാനും നാറ്റോ അംഗങ്ങളെ പ്രാപ്തരാക്കുന്നുണ്ട്.

1949 ഏപ്രില്‍ 4ന്, പന്ത്രണ്ട് രാജ്യങ്ങള്‍ വാഷിങ്‌ടനിൽ ചേര്‍ന്ന് നോര്‍ത്ത് അറ്റ്ലാന്‍റിക് ഉടമ്പടി (നാറ്റോ) രൂപീകരിച്ചു. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഗ്രേറ്റ് ബ്രിട്ടന്‍, ഐസ്​ലാന്‍ഡ്, ഇറ്റലി, കാനഡ, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍, യുഎസ്എ എന്നിവയാണ് സ്ഥാപക രാജ്യങ്ങള്‍. 1955 മെയ് ആറിനാണ് ജര്‍മനി നാറ്റോയില്‍ ചേര്‍ന്നത്.  നിലവില്‍ യുക്രെയ്ൻ, സ്വീഡന്‍ എന്നിവ ഉള്‍പ്പടെ 32 രാജ്യങ്ങളാണ് നാറ്റോയിലെ അംഗങ്ങള്‍.

English Summary:

North Atlantic Treaty Organization 75th Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com