ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ ഷോപ്പിങ് നടത്തവേ 27 വയസ്സുകാരിയായ കുൽസുമ അക്തർ എന്ന യുവതി കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 25 കാരനായ യുവാവ് ഹബിബുർ മാസൂമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുവാവിന്റെ ചിത്രം പുറത്തു വിട്ടത്തോടെയാണ് ഇന്ന് രാവിലെ അറസ്റ്റ് നടന്നത്. യുകെയിൽ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയാണ് ഹബിബുര്‍ മാസൂമെന്ന് വെസ്റ്റ്‌ യോർക്ക്ഷെയർ പൊലീസ് പറഞ്ഞു. ബെക്കിങ്ങാംഷെയറിലെ എയിൽസ്ബറിയിൽ വെച്ചായിരുന്നു അറസ്റ്റ്.

പ്രതിയെ സഹായിച്ചുവെന്ന് സഹായിക്കുന്ന മറ്റൊരു യുവാവിനെയും പൊലീസ് കഴിഞ്ഞ ദിവസം വൈകിട്ടോടെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് അരികില്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ബ്രാഡ്‌ഫോര്‍ഡില്‍ നടന്ന ഗുരുതരമായ അക്രമണത്തിലെ പ്രതി കുഞ്ഞിന്റെ അച്ഛനാണെന്നും യുവതിയെ ആക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണെന്നും റിപ്പോർട്ടുകൾ ഉണ്ട്‌.

English Summary:

Woman Killed While Shopping in UK; Police Arrested the Suspect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com